ലോകമെങ്ങും കൊറോണ വൈറസ് ഭീതിയില്‍ ഞെരിഞ്ഞമരുകയാണ്. ദിനംപ്രതി പുതിയ കേസുകള്‍ റിപ്പേര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനിടയില്‍ അന്യനാട്ടില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ലക്ഷോപലക്ഷം പ്രവാസികള്‍ നാട്ടിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാന്‍ കൊതിച്ചെത്തുന്ന അവരോട് കൊവിഡ് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും ക്വാറന്റീനിൽ കഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. കരുതലോടെയും സ്‌നേഹത്തോടെയും അവരെ പരിപാലിക്കേണ്ട സമയത്ത്, മൂര്‍ച്ചയേറുന്ന കുത്തുവാക്കുകള്‍ കൊണ്ട് അവരെ നോവിക്കുന്ന വീട്ടുകാരും കുറവല്ല. അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പ്രവാസിയുടെ മാനസികതലങ്ങളെയാണ് അകലം എന്ന ഏറ്റവും പുതിയ ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സംവിധായകന്‍ എംഎ നിഷാദ് ആണ് ഇതിലെ കേന്ദ്ര കഥാപാത്രമായെത്തുന്നത്. സരയു മോഹന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. എന്‍ അരുണ്‍ ആണ് സംവിധാനം. വിനു പട്ടാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
Content Highlights : corona virus lock down NRKs returning Kerala akalam new malayalam short film