വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമായി ചുവപ്പ് പൂക്കള്‍ വാടാറില്ല യൂ ട്യുബില്‍ ശ്രദ്ധേയമാകുന്നു. പേനയേയും പെന്‍സിലിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേശ് രാജശോഭ്‌ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച  നാല് മിനിറ്റ് കോമഡി ഫിക്ഷന്‍ ചിത്രമാണിത്.

ഒരു മേശയ്ക്കുന്നുള്ളില്‍ ഒരുപാട് കാലം കഴിയേണ്ടി വന്ന പേനയാണ് മിട്ടു. ഒരു പ്രത്യേക സാഹചര്യത്തില്‍ അവന് പുറത്തേക്ക് ഇറങ്ങാന്‍ പറ്റുന്നു. ഏറെ കാലത്തിന് ശേഷം പുറത്തിറങ്ങിയ മിട്ടു മറ്റ് കൂട്ടുകാരെ കണ്ടുമുട്ടുന്നു, അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുന്നത് ഇന്ന് നാം മറന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന കാര്യമാണ്. ഇന്ന് പലതും ഡിജിറ്റലായി മാറികൊണ്ടിരിക്കുന്നു. എഴുത്തും വായനയും വരെ ഡിജിറ്റലായി. മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ടൈപ്പ് ചെയ്ത് നമ്മുടെ കൈയെഴുത്ത് ഇല്ലതായികൊണ്ടിരികുന്നു. സാങ്കേതിക വിദ്യ നല്ലതാണ്. പക്ഷെ അത് വളരുംതോറും നമ്മള്‍ പല കഴിവുകളും മറക്കുന്നു. ടെക്‌നോളജിക്ക് ഒരു പരിധി ഉണ്ടെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ് ഈ കൊച്ചു ചിത്രം- സംവിധായകന്‍ പറയുന്നു.

ഒരേ സമയം തമിഴിലും മലയാളത്തിലുമാണ്  ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴില്‍ 'സിവപ്പ് പൂക്കള്‍ വാടുവതില്ലൈ'  എന്നാണ് പേര്. രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ സമയത്ത് സീറോ ബജറ്റില്‍ വിഘ്‌നേഷ് തന്നെയാണ് നിര്‍മ്മാണം, ക്യാമറ, എഡിറ്റിംഗ്, ഡബ്ബിങ്, സൗണ്ട് മിക്‌സിങ്, ബിജിഎം വരെ കൈകാര്യം ചെയ്തത്. ചിത്രം മീഡിയ കലിപ്പ്‌സ് യു ട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.

Content Highlights: Chuvappu Pookal Vaadarilla, Comedy Malayalam Short film, Vignesh RajaShob