മികച്ച താരനിരയുമായി ഒരുങ്ങുന്ന ഹ്രസ്വചിത്രം 'ചിലര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അമല്‍ ജോസ് ടൈറ്റസ് കണ്ടത്തില്‍ എന്നിവര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ നടി കനി കുസൃതിയാണ് ഫെയ്സ്ബുക്കിലൂടെ റിലീസ് ചെയ്തത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തില്‍ അമ്മായിയച്ഛന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ടി സുരേഷ് ബാബു, ട്രാന്‍സ് ജെന്റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം, ജോളി ചിറയത്ത് തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം, നയന, ജിതിന്‍ പി വി, ടൈറ്റസ്, കണ്ടത്തില്‍ കുമാരി അല്‍മിത്ര, സുഭാഷ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

ഏപ്രില്‍ ആദ്യം റിലീസിനൊരുങ്ങുന്ന 'ചിലര്‍' ഒടിടി പ്ലാറ്റ് ഫോമായ മൂവിലക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. മൂവിലക്‌സിലൂടെ കൂടുതല്‍ ഹ്രസ്വചിത്രങ്ങള്‍ക്ക്  ഒടിടി റിലീസ് സാധ്യമാക്കാനാണ് ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.