സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഓണ്‍ലൈന്‍ ക്ലാസ് തമാശകള്‍ എന്ന വെബ് സീരീസ്. ബ്രാന്‍ഡ്- ഇ അവതരിപ്പിക്കുന്ന ഈ കൊച്ചു ചിത്രം ഓൺലൈൻ ക്ലാസുകൾക്കിടയിൽ സംഭവിക്കുന്ന അമളികളെ രസകരമായി അവതരിപ്പിക്കുന്നു.
മുഹാദ്, നൈസല്‍ എന്നിവരാണ് ചിത്രത്തിന്റെ ആശയവും സംവിധാനവും. എഴുത്തും സംവിധാനവും പ്രധാന കഥാപാത്രങ്ങളുടെ അവതരണവും
നൈസലും മുഹാദും ചേര്‍ന്ന് ചെയ്തപ്പോള്‍ ക്യാമറ ശ്രീകുമാര്‍ കൈകാര്യം ചെയ്യുന്നു. അജി കടയ്ക്കല്‍ ആണ് എഡിറ്റര്‍
ആര്‍ ജെ കാര്‍ത്തിക്, ആര്‍ ജെ ദീപ,അരവിന്ദ് ഗോപിനാഥ് , ശ്യാം, ഭരത്, മഞ്ജു, പ്രദീപ്,മെൽവിൻ , രേഷ്മ,മാസ്റ്റര്‍ ഇലാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Content highlights : CHILA ONLINE CLASS THAMASHAKAL Malayalam Short Film