ബേസില്‍ ഗര്‍ഷോം സംവിധാനം ചെയ്ത് അവിനീര്‍ ടെക്‌നോളജി നിര്‍മിച്ച ചേട്ടന്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. തന്റെ അനിയന്‍ തന്നെക്കാള്‍ മികച്ചവനാണെന്ന തോന്നല്‍ ചെറുപ്പം മുതല്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ചേട്ടനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

ഒരു ദിവസം അവരുടെ വീടിനടുത്ത് സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കാന്‍ വരികയും ചേട്ടന് അവളോട് ഇഷ്ടം തോന്നുകയും ചെയ്യുന്നു. അതിന് ശേഷം സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

എഡിറ്റിംഗ് അജാസ് പുക്കാടനും ക്യാമറ അജിത്ത് വിഷ്ണുവും ആണ്. കഥ വിഷ്ണു ഗോപകുമാര്‍ മേനോന്റേതാണ്. സംഗീതം നല്‍കിയത് രജത് പ്രകാശും ഫൈനല്‍ മിക്‌സിംഗ്  ഷേഫിന്‍ മായനും നിര്‍വഹിച്ചിരിക്കുന്നു. അഡിഷണല്‍ സ്‌ക്രീന്‍പ്ലേ  ബേസില്‍ ഗര്‍ഷോമും  ജെസ്ബിന്‍ ജോയും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍- കാര്‍ത്തിക് എസ് കുമാര്‍.

Content Highlights: Chettan Malayalam Comedy Short Film Basil Gershome Varun Dhara Daliya Mariya