തപാല്‍ ഓഫീസുകളുടെ കഥ പറയുന്ന 'ചെമന്ന പെട്ടി' ശ്രദ്ധേയമാകുന്നു

കോട്ടയം: തപാല്‍ ഓഫീസുകളുടെ കഥ പറയുന്ന ഡോക്യുമെന്ററി 'ചെമന്ന പെട്ടി' ലോക തപാല്‍ ദിനമായ ഒക്ടോബർ 9-ന്  യുട്യൂബിലെത്തി.

പയസ് സ്‌കറിയ പൊട്ടംകുളം സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിക്ക് ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ ആര്‍.ബ്ലോക്കിലെ കായലോരത്ത് തപാല്‍ ഓഫീസില്‍, കഴിഞ്ഞ 29 വര്‍ഷമായി ജോലി ചെയ്യുന്ന വി.പി.സീതാമണിയിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃംഖലയുണ്ടായിരുന്ന ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്റെ കഥ പറയുന്നത്. നര്‍ത്തകന്‍ ഉദയശങ്കറിന്റെ മകന്‍ ആനന്ദ് ശങ്കറിന്റെതാണ് പശ്ചാത്തല സംഗീതം. സന്തോഷ് തനിമ ഛായാഗ്രഹണവും എഡിറ്റിങ്ങും നടത്തി. പ്രൊഫ. അലിയാരുടെതാണ് വിവരണം. സംവിധായകന്‍ പയസ് സ്‌കറിയ പൊട്ടംകുളം കഴിഞ്ഞ നാല്‍പ്പതുവര്‍ഷക്കാലമായി-റബ്ബര്‍ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented