ആദിത്യ പട്ടേൽ സംവിധാനവും ഛായാ​ഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ച് ഒരു മിനിറ്റിൽ ഒരുക്കിയ സെൻട്രിഫ്യൂ​ഗൽ എന്ന ഹ്രസ്വ ചിത്രം ചർച്ചയാകുന്നു. ആദിത്യന്റെ അമ്മ ഹീന ചന്ദ്രൻ തിരക്കഥയൊരുക്കിയ ചിത്രത്തിലെ കഥാപാത്രങ്ങൾ പാദങ്ങൾ മാത്രമാണ്. 

ഇതിലൂടെ പല വീടുകളിലുമുള്ള സ്ത്രീകളുടെ ജനനം മുതൽ മരണം വരെയുള്ള അവസ്ഥയാണ് വരച്ച് കാട്ടുന്നത്. ഒപ്പം വലിയൊരു മാറ്റത്തിനായുള്ള ക്ലൈമാക്സും. 

ജനിച്ചത് പെണ്ണാണെന്ന് അറിഞ്ഞപ്പോൾ കഷ്ടമായിപ്പോയി എന്ന് പറഞ്ഞ സ്ത്രീ ജന്മങ്ങൾ, തൊടിയിൽ ഓടിക്കളിച്ചപ്പോൾ, മരത്തിൽ കയറിയപ്പോൾ വഴക്ക് പറഞ്ഞ അമ്മയും അച്ഛനും, വൈകി വന്നതിന് ശകാരിക്കുന്ന അച്ഛൻ,  സ്വാതന്തൃം നൽ‌കാത്ത ഭർത്താവ്, വയസാപ്പോൾ സ്വൈരക്കേടായെന്ന് പറയുന്ന മക്കൾ ഒടുവിൽ വെള്ള പുതപ്പിച്ച് കിടത്തിയപ്പോൾ‌ ചുറ്റും നിന്ന് പിറു പിറുത്ത സ്ത്രീ ജന്മങ്ങൾ പറഞ്ഞത് ഇങ്ങനെയായിരുന്നു - ഭാ​ഗ്യം ചെയ്ത ജന്മം....

Content Highlights : Centrifugal One Minute Malayalam Short Film Portrays Women Life