കൊറോണ വൈറസ് ലോക്ഡൗണില്‍ അന്യനാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ദുരവസ്ഥ കേരളം കണ്ടറിഞ്ഞതാണ്. വൈറസ് വ്യാപനം ശക്തമായതോടെ നാട്ടിലെത്താനാകാതെ വിഷമിച്ച അവരില്‍ വൈറസ് ബാധയേറ്റവരും ഉണ്ടായിരുന്നു. ആത്മവിശ്വാസം കൊണ്ടും കൈവിടാത്ത നിശ്ചയദാര്‍ഢ്യം കൊണ്ടും വൈറസിനെ തോല്‍പ്പിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. വൈറസിനെ ജയിച്ച സന്തോഷത്തില്‍ ഒരു സൗഹൃദക്കൂട്ടായ്മ ഒരുക്കിയ ചിത്രമാണ് ബ്രദര്‍ഹുഡ്. കൊറോണ വൈറസ് പോരാട്ടത്തിനിടയില്‍ സുഹൃത്ബന്ധങ്ങളെ തള്ളിക്കളയരുതെന്ന സന്ദേശമാണ് ചിത്രം തരുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ടിനോയി പോള്‍ ആണ്. ഛായാഗ്രഹണം, എഡിറ്റിംഗ് നിഖില്‍ ജോണ്‍. പശ്ചാത്തല സംഗീതം അമല്‍ ആന്റണി. 

ചാള്‍സ് ക്ലീറ്റസ്, രാജീവ് കെ എസ്, ജോണ്‍ജോ ആന്റണി, അഖില്‍ ആനന്ദ്, അമല്‍ ആന്റണി, ടിനോയി പോള്‍ എന്നിവരാണ് അഭിനേതാക്കള്‍. 

Content Highlights : brotherhood malayalam shortfilm by NRIs