ജലസംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്ന് ലാല്‍ ബിജോ സംവിധാനം ചെയ്ത ബിഗ് ബാങ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ലണ്ടനില്‍ നടക്കുന്ന ലിഫ്-ഓഫ് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട ബിഗ് ബാങ് വളരെ ലളിതമായ അവതരണത്തിലൂടെയാണ് വ്യത്യസ്തമാകുന്നത്. ഏകദേശം മൂന്നര മിനിറ്റ് ദൈര്‍ഖ്യമുള്ള ചിത്രം വളരെ ശക്തമായ സന്ദേശമാണ് പങ്കുവയ്ക്കുന്നത്.
പ്രകൃതി നമ്മുടെ കണ്‍കണ്ട ദൈവമാണ്. അത് നമുക്കു തരുന്ന അമൂല്യവസ്തുക്കളുടെ വില നമ്മള്‍ പലപ്പോഴും തിരിച്ചറിയാറില്ല. കാഴ്ച്ചകളിലൂടെയും ശബ്ദങ്ങളിലൂടെയും സ്പര്‍ശനങ്ങളിലൂടെയും അതു നമ്മോട് പലപ്പോഴും പലതും സംവദിക്കാറുണ്ട്, മുന്നറിയിപ്പ് നല്‍കാറുണ്ട്.. അതു തിരിച്ചറിയുന്നവന്‍ യുക്തിയോടെ പ്രവര്‍ത്തിക്കുന്നു. അല്ലാത്തവന്‍ അതിന്റ പരിണിത ഫലം അനുഭവിക്കുന്നു. ഈ സന്ദേശമാണ് ബിഗ് ബാങിലൂടെ നല്‍കുന്നത്- ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഹ്രസ്വചിത്രം കാണാം
Content Highlights: Big Bang Malayalam Mystery and Drama Short Film 2019, Lal Bijo