തെയ്യത്തിന്റെ  പശ്ചാത്തലത്തിൽ സഹജീവിസ്‌നേഹത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രം  'Bhoothadaya' (ഭൂതദയ) യുട്യൂബിൽ  ശ്രദ്ധനേടുന്നു.  കണ്ണൂരിലെയും ബെംഗളുരുവിലെയും  ഒരു കൂട്ടം യുവ കലാകാരൻമാർ ചേർന്നൊരുക്കിയ ചിത്രം നിർമ്മിച്ചത് 'ആറ്റിക് ഇൻ ദി സ്കൈ' പ്രൊഡക്ഷനാണ്.

യുവ സംവിധായകന്‍  മിജു മുകുന്ദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ചലച്ചിത്രം ദേശീയ ഫിലിം ഫെസ്റ്റിവൽ, ഗുവാഹാട്ടി, ജോൺ അബ്രഹാം അന്താരാഷ്ട്ര ചലച്ചിത്രമേള, കോഴിക്കോട്, യുറേഷ്യ അന്താരാഷ്ട്ര ചലച്ചിത്രമേള, മോസ്കോ, ബ്രിട്ടനിലെ പൈൻവുഡ് സ്റ്റുഡിയോസിന്റെ ലിഫ്റ്റ്-ഓഫ് സെഷന്‍സ് എന്നിവയിൽ  ശ്രദ്ധനേടിയിരുന്നു.

കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. എഡിറ്റിങ്ങും ഛായാഗ്രഹണവും: ബൂരിഷ് ഹൂമൻ.

അഭിനേതാക്കൾ: മാധവി ബാലകൃഷ്‌ണന്‍, ഈവ മരിയ, ഹിമേഷ് പള്ളിപ്പുറത്ത്, ദ്രുപത് സത്യൻ.

Content Highlights: Bhoothadaya Compassion Malayalam Drama Short Film