പുതുതലമുറയിലെ ഭാര്യാഭർത്താക്കന്മാർക്ക് ശക്തമായ സന്ദേശവുമായി ബെറ്റർ ഹാഫ് എന്ന ഹ്രസ്വചിത്രം. ഡാളസ് ജംഗ്ഷൻ പ്രൊഡക്ഷൻസും, മല്ലു കഫേ റേഡിയോയും ലയോറ ടി.വി മീഡിയാസിനും വേണ്ടി സൂസി സാമുവൽ നിർമിച്ച ഈ ചിത്രം, ടിക്ക് ടോക്കിലൂടെ ഗുണ്ട ബിനു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ശരത്ത് ഉണ്ണിത്താൻ എന്ന മിമിക്രി ആർട്ടിസ്റ്റ് ആദ്യമായി സംവിധാനം ചെയ്യുന്നു. ഡാളസ് ജങ്ഷൻ ചാനലിൽ സംപ്രേഷണം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.

അമേരിക്കൻ മലയാളികളായ അജോ സാമുവൽ, സീതു റോബിൻ, ആഷിഷ്, പ്രിൻസ് ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം, കൊച്ചിൻ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സന്ദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇൻവെൻ്റീവ് ഷോർട്ട് ഫിലിമിൽ മൂന്നാം സ്ഥാനവും, മികച്ച സൗണ്ട് മിക്സിംഗിനുള്ള അവാർഡും ബെറ്റർ ഹാഫ് നേടിയിരുന്നു. 

ഡാളസ് ജംഗ്ഷൻ പ്രൊഡക്ഷൻസും, മല്ലു കഫേ റേഡിയോയും,ലയോറ ടി.വി മീഡിയാസിനും വേണ്ടി സൂസി സാമുവൽ നിർമ്മിക്കുന്ന ബെറ്റർ ഹാഫ് ,ശരത്ത് ഉണ്ണിത്താൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നു. ഡി.ഒ.പി, എഡിറ്റിംഗ്, ഗ്രാഫിക്സ്, വി എഫ് എക്സ്, സൗണ്ട് ഡിസൈൻ, ടൈറ്റിൽ, ഡി.ഐ-സാമുവൽ അലക്സാണ്ടർ, മിക്സിംഗ്. മാസ്റ്ററിംഗ് -എറിക് ജോൺസൻ,സിംഗർ - റിൻസോ റോയ്, അസോസിയേറ്റ് ക്യാമറ - പ്രിൻസ് ജോസഫ്, സെക്കൻ്റ് ക്യാമറ (കേരളം) - രാഹുൽ തങ്കച്ചൻ, പി.ആർ.ഒ- അയ്മനം സാജൻ.

അജോ സാമുവൽ, സീതു റോബിൻ, ഹിമി ഹരിദാസ്, ആഷിഷ് ജേക്കബ് തെക്കേടത്ത്, പ്രിൻസ് ജോസഫ്, ബേബി റോസ് റോബിൻ ,ഷിബിറോയ്, വിസ്മയ എസ്. കാതറിൻ ആൻ ആഷിഷ്, റോഷൻ റോയ്, മാസ്റ്റർ കലിബ് ആഷിഷ് എന്നിവർ അഭിനയിക്കുന്നു.

content highlights : Better Half Malayalam Short Film sarath Unnithan Ajo Samuel