അഴയില്‍ കിടക്കുന്ന ഷര്‍ട്ടും ചുരിദാറും തമ്മില്‍ പ്രണയത്തിലായാല്‍?

വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി 'അഴയിലെ പ്രണയം' എന്ന ഹ്രസ്വചിത്രം. രസകരമായ പ്രണയകഥ പറയുന്ന ചിത്രത്തിലെ മൂകനും ബധിരനുമായ നായകനെ അവതരിപ്പിക്കുന്നത് യഥാര്‍ഥത്തില്‍ മൂകനും ബധിരനുമായ നൂറുള്ള കലേഷയാണ്. അണിയറപ്രവര്‍ത്തകര്‍ ഒരു മാസത്തോളമെടുത്താണ് ചിത്രത്തിനായി
ആംഗ്യഭാഷ പഠിച്ചെടുത്തത്. നിമിഷ നായരാണ് നായികയെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഷര്‍ട്ടിന്റെ ശബ്ദമായി രമേഷ് പിഷാരടിയും ഈ കൊച്ചു ചിത്രത്തിന്റെ ഭാഗമാകുന്നു.

 ക്ലാപ് ബോര്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ പ്രസാദാണ് ഈ കൊച്ചു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നസീര്‍ ബദറുദ്ധീനും മനേഷ് മണിയും ചേര്‍ന്ന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented