നിരവധി ഹ്രസ്വ ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന ഇക്കാലത്ത് സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവുംകൊണ്ട് ശ്രദ്ധേയമാവുകയാണ് 'ഏയ് മാഷേ' എന്ന കൊച്ചു ചിത്രം. സാജില്‍ മമ്പാട് സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ മിമിക്രി വേദിയിലെ സജിവ സാന്നിധ്യമായ വിപിന്‍ ബാലനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ക്യാംപസ് രാഷ്ട്രീയവും പ്രണയവും ചര്‍ച്ചചെയ്യുന്ന ചിത്രം ശക്തമായ സന്ദേശവും പ്രക്ഷകര്‍ക്കായി നല്‍കുന്നുണ്ട്. 

ദില്‍ന പ്രവീണാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. റംഷീദ് മമ്പാട്, ബാബു പോള്‍ തുരുത്തി അങ്കമാലി എന്നിവര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം ജസീന്‍ ജലീലാണ് നിര്‍വഹിച്ചിരിക്കുന്നത്.

ContentHighlights:Aye mashe short film, new short film, vipin balan