കൊറോണ വൈറസിനെക്കുറിച്ചും ക്വാറന്റൈൻ നിർദേശങ്ങൾ അനസരിക്കേണ്ടതിന്റെ ആവശ്യകതയും ഓർപ്പെടുത്തി ഒരുക്കിയ അരികിൽ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. കോവിഡ് കാലത്ത് ഒമാനിൽ നിന്നെത്തിയ പ്രവാസിയുടെയും അയാൾക്ക് സുരക്ഷിതമായ ക്വാറന്റൈൻ സൗകര്യം ഒരുക്കിയ വീട്ടുകാരുടെയും കഥയാണ് ചിത്രം പറയുന്നത്. 

ഒരു വീട്ടിൽ രണ്ട് മുറികളിലിരുന്ന്  സംസാരിക്കേണ്ടി വരുന്നതിന്റെ സങ്കടം പങ്കുവയ്ക്കുന്ന അഷ്റഫിനെ ഭാര്യ ആശ്വസിപ്പിക്കുന്നത് എല്ലാം നല്ലതിന് വേണ്ടിയല്ലേ എന്നാണ്. 

പ്രവാസിയായ ഒരാൾ നാട്ടിലെത്തിയാൽ അയാളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നും അയാൾക്ക് നൽകേണ്ട ക്വാറന്റൈൻ സജ്ജീകരണങ്ങൾ എന്തൊക്കെയാണെന്നും ഈ ഹ്രസ്വ ചിത്രം പറഞ്ഞു തരുന്നു. 

സണ്ണി വെയ്ൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. . എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഐ.എം.എ. കൊച്ചി, ഡി.എം.ഒ. എറണാകുളം, എൻ.എച്ച്.എം. എറണാകുളം എന്നിവ ചേർന്ന് പ്രവാസി മലയാളികൾക്കായി ഒരുക്കിയ ഹ്രസ്വചിത്രമാണ് 'അരികിൽ'. മോഹൻലാലാണ് ചിത്രം പുറത്തിറക്കിയത്. അമൃത് സംവിധാനം ചെയ്ത ചിത്രത്തിന്റെ കോ-ഡയറക്ടർ ആരോൺ വിനോദ് മാത്യു ആണ്. 

Content Highlights : Arikil Short Film Starring Sunny Wayne On Covid 19 Pandemic awareness