യാത്ര സുരക്ഷിതമാക്കാം; ഹെല്‍മറ്റ് വയ്‌ക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി ഹ്രസ്വചിത്രം

റോഡപകടങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. അപകടത്തിൽപ്പെടുന്നവരില്‍ ഏറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. അമിത വേഗതയും ഹെല്‍മറ്റ് ഉപയോഗിക്കാനുള്ള മടിയും ചെറിയ അപകടങ്ങളില്‍ പോലും മാരകമായ പരിക്കേല്‍ക്കാനും ജീവന്‍ നഷ്ടപ്പെടുത്താനും ഇടയാക്കും. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള ബോധവത്കരണത്തിനായി ഹെല്‍മറ്റ് ധരിച്ച് മാത്രം വാഹനം ഓടിക്കുന്നതിന്റെ ആവശ്യകത ഉയര്‍ത്തികാട്ടുകയാണ് സജീവ് ഇളമ്പല്‍ സംവിധാനം ചെയ്ത പുതിയ അരികില്‍ എന്ന ഹ്രസ്വചിത്രം. 

ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വേഗത കുറച്ച് ഹെല്‍മറ്റ് ധരിച്ച് മാത്രം ഇരുചക്ര വാഹനം ഓടിക്കണമെന്ന സന്ദേശമാണ് ഹ്രസ്വചിത്രം നല്‍കുന്നത്. അജിത്ത് തോട്ടയ്ക്കാട്, ഡാനി, സഞ്ജു, അഖില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങ്ങും ആര്‍ജി രാഗേഷ്. പ്രവീണ്‍ ശ്രീനിവാസനാണ് ശബ്ദമിശ്രണവും സംഗീതവും നിര്‍വഹിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented