ഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ 'അനുരാഗ ഗാനം പോലെ' എന്ന പേരിലാണ് ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. രണ്ടു അപരിചിതര്‍ യാദൃച്ഛികമായി കണ്ടുമുട്ടുകയും അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ അതൊരു യാദൃശ്ചികതയല്ലായിരുന്നു എന്നവര്‍ക്ക് മനസ്സിലാവുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

ഹൃദയസ്പര്‍ശിയായ ചിത്രം എട്ട് മിനിറ്റ് ദൈര്‍ഘ്യത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി സനല്‍ രാജ് എഴുതിയ കഥയ്ക്ക് റിച്ചി കെ എസ് തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിച്ചിരിക്കുകയാണ്.

ആര്‍ രാജ്കുമാര്‍, അപ്‌സര നായര്‍, ഡോ. കെ കെ ഹേമലത, അരുണ്‍ സേതുമാധവ് എന്നിവരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഛായാഗ്രഹണം വിനോദ് എം രവിയും ചിത്രസംയോജനം കളറിംഗ് എന്നിവ കൈലാഷ് എസ് ഭവനും നിര്‍വഹിച്ചിരിക്കുന്നു. അരുണ്‍ പ്രദീപിന്റേതാണ് പശ്ചാത്തലസംഗീതം. ബിഗ് ബേര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിച്ചി കെ എസ് തന്നെയാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.