വാലന്റൈന്‍സ് ഡേയ്ക്ക് സര്‍പ്രൈസ് നല്‍കി ഒരു കുഞ്ഞു ചിത്രം. മുമ്പു പ്രണയിച്ചവര്‍ക്കും ഇപ്പോള്‍ പ്രണയിക്കുന്നവര്‍ക്കുമായി പുറത്തു വന്ന 'അന്നയുടെ വാലന്റൈന്‍' എന്ന ഈ ചിത്രം ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. 

കണ്ടു മടുക്കാത്ത കുട്ടി റൊമാന്‍സും യുവത്വമനസ്സുകളിലെ സീരിയസ് പ്രണയവും തമ്മില്‍ ഇഴ ചേര്‍ത്തു വളരെ രസകരമായി പറഞ്ഞു പോകുന്ന കഥ. മേക്കിങ്ങും കഥയിലെ നര്‍മ്മസംഭാഷണങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  സോനു മാത്യു ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നതാണ്. ദീപക് എ ഗോപിനാഥന്‍ ഛായാഗ്രഹണം.

Content Highlights : annayude valentine new malayalam short film trending