കോവിഡ് കാലത്ത് ഒരുകൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയ ഹ്രസ്വചിത്രമാണ് 'അന്ന'. ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ കുഞ്ഞു ആഗ്രഹത്തെക്കുറിച്ചുള്ളതാണ് ഈ ഹ്രസ്വചിത്രം. ​ഗുഡ് വിൽ എന്റെര്‍ടെയിന്‍മെന്റ്‌സ് പുറത്തിറക്കിയ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ സജീന്ദ്രനാണ്. 

അജയ് വര്‍ഗീസും അനന്ദു മനോഹറും ചേര്‍ന്ന് തിരക്കഥ രചിച്ചരിക്കുന്നു. 10 മിനിറ്റ് മാത്രമാണ് അന്നയുടെ ദൈര്‍ഘ്യം.  അരുണ്‍ എബ്രഹാം ആണ് സിനിമയുടെ അസോസിയേറ്റ് ഡയറക്റ്റ്ര്‍. അരുണ്‍ ഈ സിനിമയില്‍ ഒരു പ്രധാന വേഷവും ചെയ്യുന്നുണ്ട്. സനൂപ് ബാലകൃഷ്ണനാണ് ഛായാഗ്രഹണം. അഖില്‍ വിജയാണ് മനോഹരമായ പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്‌കോറും ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്‌സ് ദൃശ്യങ്ങള്‍ ഒരുക്കിയത് തൗഫീഖ്, മൃദുല്‍ എന്നിവരാണ്.  

ജിയ ഇമ്രാന്‍ എന്ന കൊച്ചു മിടുക്കിയാണ് അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജിയയോടൊപ്പം മെറിസ്സ, ചിന്നു, എല്‍ഡ, എന്നിങ്ങനെ ഒരുപറ്റം അഭിനേതാക്കള്‍ ഹ്രസ്വചിത്രത്തിന്റെ ഭാഗമായിരിക്കുന്നു.

Content Highlights: Anna  Malayalam Short Movie  Jiah Imran  Akhil Sajeendran  Sanoop Balakrishnan