സംവിധായകൻ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായയുടെ ടീസർ പുറത്തുവിട്ടു.

2017 ൽ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്.

അശോക് സെൽവനും പ്രിയ ആനന്ദുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴിൽ ആണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം യൂട്യൂബിൽ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്ര (ഫിക്ഷൻ)ത്തിനുള്ള പുരസ്ക്കാരം മായക്ക് ലഭിച്ചിരുന്നു.

പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ.വി ശശി.

ഒപ്പമുൾപ്പെടെ നിരവധി മലയാളം - ഹിന്ദി ചിത്രങ്ങളിൽ പ്രിയദർശന്റെ സംവിധാന സഹായിയായിരുന്നു. അനി ആദ്യമായി സംവിധാനം ചെയ്ത തമിഴ് - തെലുങ്ക് ചിത്രം നിന്നിലാ നിന്നിലാ ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെൽവൻ, ഋതു വർമ, നിത്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights : Ani IV Sasi Short Film maya Teaser Ashok Selvan Priya Anand