സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായയുടെ പുതിയ പോസ്റ്റര്‍  പുറത്തുവിട്ടു. 

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുത്ത ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 5 ശനിയാഴ്ച റിലീസ് ചെയ്യും. 2017 ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്. 

അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.

Read More : 'അച്ഛനോടൊപ്പമെത്താൻ എനിക്കാവില്ല, സിനിമ ചെയ്യുമ്പോഴാണ് സമാധാനം കിട്ടുന്നത് അത് മാത്രം മതി' 

ചിത്രം യൂട്യൂബിൽ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക.

2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്ര(ഫിക്ഷന്‍)ത്തിനുള്ള പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു.

അനി സംവിധാനം ചെയ്ത തമിഴ് - തെലുങ്ക് ചിത്രം നിന്നിലാ നിന്നിലാ ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെൽവൻ, ഋതു വർമ, നിത്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

content Highlights : Ani IV Sasi new short film Maya poster out Ashok Selvan Priya Anand