ഭക്തിയും ഉന്മാദവും മരണവുമെല്ലാം ഒരേ താളത്തില്‍ മേളിക്കുന്ന വാരണാസിയില്‍ വച്ച് പൂര്‍ണമായി ചിത്രീകരിച്ച ആദ്യ മലയാള ഹ്രസ്വ സിനിയമാണ് ആഘോര. അഖില്‍ കോന്നി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കേവല ഭക്തിക്കപ്പുറത്ത് തെളിയുന്ന വിശ്വാസത്തിന്റെ നിഴലും ലഹരിയും ഉള്‍ച്ചേരുന്ന അഘോരപഥത്തിന്റെ വാരണാസിക്കാഴ്ചകളാണ് ട്രെയിലര്‍ നമുക്ക് മുന്നില്‍ തുറന്നിടുന്നത്.

അനൂപ് ടി പവനനാണ് വാരണാസിയിലെ ചേതോഹമായ കാഴ്ചകള്‍ ഒപ്പിയെടുത്തത്. വി.കെ.സൂരജ് നിര്‍മിച്ച ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. സഹ സംവിധായകന്‍ കൂടിയായ ആശിഷ് ശിവനാണ് തിരക്കഥ ഒരുക്കിയത്. സൗണ്ട് ഡിസൈൻ: കൃഷ്ണൻ. ആർ.കെ.

Content Highlights: Aghora Varnasi AkhilKonni ShortFilm