മൂഹ മാധ്യമങ്ങളിൽ വൈറലായി മാറി 'അഡൾട്ട് ' എന്ന ഹ്രസ്വചിത്രം. കൊവിഡ് എന്ന മഹാമാരിയുടെ പരിസരത്തിൽ ഒരു കുടുംബത്തിലെ അച്ഛനും മകളും നേരിടേണ്ടിവരുന്ന വികാര വിഭിന്നതകളും അവരുടെ ബന്ധത്തിന്റെ അടച്ചുറപ്പും ആണ് അഡൾട്ട് മുന്നോട്ട് വെയ്ക്കുന്ന ആശയം.

ആഘോഷ് വൈഷ്ണവം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. ഫാഷൻഫോട്ടോഗ്രാഫർ കൂടിയായ ആഘോഷ് വൈഷ്ണവത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് അഡൾട്ട്. ഹ്രസ്വചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ശ്രീഹരിയാണ്.

ഒപ്പം, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ബാലതാരം മീനാക്ഷിയും, റോമൻസ്, വികടകുമാരൻ, അൽ മല്ലു തുടങ്ങീ ഒട്ടനവധി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ബോബൻ സാമുവലും ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുനത്ത്.

ഗായകനും സംഗീത സംവിധായകനും ആയ ദീപാങ്കുരൻ ഹ്രസ്വചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രിയ വർമ്മ, സണ്ണി കുരുവിള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content highlights : Adult Malayalam Short Film Meenakshi Boban Samuel