സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ മലയാള ഹ്രസ്വചിത്രം അഡള്‍ട്ടിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങി. മലയാളപതിപ്പിന് 26 ലക്ഷത്തിലേറെ കാഴ്ചക്കാര്‍ വന്ന അവസരത്തിലാണിത്. 

ഒരു അച്ഛനും മകളും തമ്മിലുള്ള  ബന്ധമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

മീനാക്ഷി, സംവിധായകന്‍ ബോബന്‍ സാമുവല്‍ എന്നിവരാണ് മുഖ്യവേഷത്തില്‍. പ്രിയവര്‍മ്മ, സണ്ണി കുരുവിള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആഘോഷ്  വൈഷ്ണവം ആണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. 

ദീപാങ്കുരനാണ് സംഗീത സംവിധാനം. തിരക്കഥ മനുവും ചമയം നരസിംഹസ്വാമിയും കൈകാര്യം ചെയ്തിരിക്കുന്നു. നിര്‍മാണം ശ്രീഹരി.

തെലുങ്കുപ്രേക്ഷകര്‍ കൂടി ചിത്രത്തിനെ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

 

Content Highlights: Adult, Her First Pain, Malayalam Short Film, Meenakshy, Boban Samuel, Aghosh Vyshnavam