അച്ഛൻറെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച് മക്കളായ സാജൻ, രാജൻ, പ്രശാന്ത് എന്നിവർ ചേർന്ന് സമർപ്പിച്ച 'അച്ഛൻ' എന്ന സ്നേഹോപഹാരം ശ്രദ്ധ നേടുന്നു.

'യജ്ഞം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ യുവ സംവിധായിക രഞ്ജന .കെ ആണ് 'അച്ഛന്' പിന്നിൽ. സോണി സെബാൻ ആണ് ഛായാ​ഗ്രാഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. മാത്തൂർ മന ക്രിയേഷൻസ് ആണ് നിർമാണം.

മ്യൂസിക്കൽ ഷോർട്ട് ഫിലിം ആയി ഒരുക്കിയിരിക്കുന്ന അച്ഛന്റെ ആലാപനം ഭാവ​ഗായകൻ പി ജയചന്ദ്രനാണ്. ശബരീഷ് കുളപ്പുള്ളിയുടെ വരികൾക്ക് പ്രശാന്ത് മാത്തൂർ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തല സം​ഗീതം രാമുരാജ്.

Content Highlights : Achchan Musical Short Film By Ranjana K P Jayachandran Anoop Shankar