ച്ഛനെ വഴക്ക് പറഞ്ഞ ദു:ഖം എപ്പോഴെങ്കിലും നിങ്ങളെ വേട്ടയാടിയിട്ടുണ്ടോ? വഴക്ക് പറഞ്ഞ അതേ ദിവസം  ഒരക്ഷരം ഉരിയാടാതെ, ഒന്നും കഴിക്കാതെ അച്ഛന്‍ വിടവാങ്ങിയാലോ? ജീവിതകാലം മുഴുവന്‍ മകനെ വേട്ടയാടാന്‍ ഇതില്‍പരം എന്തുണ്ട് ദു:ഖം?

നടരാജന്‍ പട്ടാമ്പി രചനയും സംവിധാനവും നിര്‍വഹിച്ച ' അച്ഛന്‍' എന്ന പന്ത്രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ആ വിഷമം പങ്കുവെയ്ക്കുന്നു.

അച്യുതാനന്ദന്‍ എന്ന സിനിമാതാരത്തിന്റെ ഗംഭീരമായ അഭിനയമാണ് ഹൈലൈറ്റ്. ഒപ്പം അച്ഛനായി വേഷമിട്ട സ്വാതി മോഹനന്റെയും.

Content Highlights: Achan New Malayalam Short film 2020