കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരിച്ച ആകാലിക എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. മാക്കാൻ ടാക്കീസിന്റെ ബാനറിൽ ഓയ്മ ആണ് കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആകസ്മികമായി ഉണ്ടാകുന്ന മരണവും ഒരമ്മ സ്വന്തം കുഞ്ഞിനെ പിരിയുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രേമേയം.
മെറ്റിൽഡ അക്കിനോയും അഗസ്റ്റിനും ആണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ജോമി വർഗീസാണ് ചിത്രത്തിന് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചത്.
Content Highlights: Aakaalika Suspense Thriller Short Film Malayalam