കഥയിലും കഥ പറച്ചിലിലും വ്യത്യസ്തത പുലര്‍ത്തി ആദ്യ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. വീട്ടില്‍ വച്ച് സഹോദരി ആദ്യമായി ഋതുമതി ആകുന്ന നേരത്ത് അനാവശ്യവ്യാകുലതകള്‍ കാണിക്കാതെ ഒരു സഹോദരന്‍ എങ്ങനെ അവളെ പരിപാലിക്കുന്നു എന്നതാണ് ആദ്യയുടെ പ്രമേയം. ഈ ചിത്രം തങ്ങളുടെ ജീവിതത്തോട് ഏറെ അടുത്തു കിടക്കുന്നു എന്നാണ് കൂടപ്പിറപ്പുകളോടെ പിറന്നവരെല്ലാം പറയുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് ഈ കുഞ്ഞുചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നന്ദിന്‍ കാര്‍ത്തികേയന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ കുഞ്ഞു ചിത്രത്തിന്റെ തിരക്കഥ ഹരിശങ്കര്‍ എസ് ആണ് രചിച്ചിരിക്കുന്നത്. അലീന സുനീഷ്, ആശിഷ് കളീക്കന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ആശിഷ് ജോര്‍ജ് ആണ് ഛായാഗ്രഹണം. ബങ്ക്ഡ് അവേഴ്‌സ് ആണ് നിര്‍മ്മാണം.
Content Highlights : Aadhya new malayalam short film nandhin karthikeyan