കൊച്ചി: ടോം ജോണ്‍ കഥയെഴുതി സംവിധാനം 'എ' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. ടോം ജോണ്‍ തന്നെയാണ് രചനയും നിര്‍വഹിച്ചത്.

മലമുകളില്‍ നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. അവനെ അവിടെ എത്തിച്ച അവന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങള്‍  അതില്‍ അവന്റെ മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും കാമുകിക്കുമെല്ലാം അവരുടേതായ പങ്ക് ഉണ്ടായിരുന്നു. സത്യം എന്താണെന്നു തിരിച്ചറിയാന്‍ ആഗ്രഹിക്കാതെ അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ മാത്രം വിശ്വസിക്കുന്ന സമൂഹം അവനെ തളര്‍ത്തി. അവന്റെ സത്യാവസ്ഥയും സാഹചര്യങ്ങളും ഒപ്പം 'എ' എന്ന വസ്തുതയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഷാമില്‍ ബഷീര്‍, ടോം ജോണ്‍, കസ്തൂരി വിശ്വനാഥന്‍, കിരണ്‍ ജോസഫ്, ഫന്‍ഷാദ് എന്നിവരാണ് അഭിനേതാക്കള്‍. അനൂപ് കുമാര്‍ ഗോപിനാഥ് ഛായാഗ്രഹണവും സിറില്‍ ചെറിയാന്‍ ചിത്രസംയോജനവും നിര്‍വഹിച്ചു. വിഷ്ണു വിജയന്റേതാണ് പശ്ചാത്തലസംഗീതം. ടീം 94 എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ ടോം ജോണ്‍ തന്നെയാണ് ഹ്രസ്വചിത്രം നിര്‍മിച്ചത്. ചിത്രം മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലില്‍ കാണാം.