നുഷ് എസ് നായര്‍ സംവിധാനം ചെയ്ത് കോവിഡ് പശ്ചാത്തലം ആയി ഒരുങ്ങിയ 'എ ഹാപ്പി സര്‍പ്രൈസ് ' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു.

കോവിഡ് ആദ്യ വ്യാപന കാലത്ത് കാനഡയില്‍ നിന്നും നാട്ടില്‍ എത്തുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ലില്ലീസ് ഓഫ് മാര്‍ച്ച് എന്ന മലയാള ചിത്രം സംവിധാനം ചെയ്ത സതീഷ് തരിയനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വനാഥ് ലോജി മറ്റൊരു ശ്രദ്ധേയ വേഷം ചെയ്തിരിക്കുന്നു.

ഡറാടൂണ്‍ അന്താരാഷ്ട്ര ഫിലിം മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്ലബ് മൂവിസ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അനൂപ് പിള്ള. ഛായാഗ്രഹണം ശരത് ആര്‍ നായര്‍, എഡിറ്റിംഗ് ടിജോ കൊടത്തുശ്ശേരി. അഷ്‌കര്‍ മുഹമ്മദ് ഒരുക്കിയ ഒരു മനോഹര ഗാനവും ചിത്രത്തില്‍ അടങ്ങിയിട്ടുണ്ട്. വരികള്‍ അമല്‍ മനക്കുന്നേല്‍.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രം യൂട്യൂബില്‍ ഫ്രണ്ട്സ് ടാക്കീസ് പ്രൊഡക്ഷന്‍സ് ചാനലില്‍ ലഭ്യമാണ്.

Content Highlights: A Happy Surprise Malayalam Shortfilm, Club Movies Productions, Sathish Thariyan, Vishwanath