രകളും വേട്ടക്കാരുമാണ് വാര്‍ത്തകളില്‍ നിറയുമ്പോള്‍ വേട്ടക്കാര്‍ ഇരകളാല്‍ വേട്ടയാടപ്പെടുന്ന കാലത്തെ പകര്‍ത്തുകയാണ് ആറാം അധ്യായം എന്ന ഹ്രസ്വചിത്രം. പ്രണയച്ചതിയും അവിചാരിതമായ ഒരു സംഭവത്തിലൂടെയുള്ള അതിന്റെ ചോരചിന്തിയ തിരുത്തലിന്റെയും കഥയാണ് സംഗീത് എസ്. നായര്‍ സംവിധാനം ചെയ്ത, ആങ്‌സൈറ്റിക് ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്തിയ ഹ്രസ്വചിത്രം പറയുന്നത്.

അഭിജിത് വിക്രം തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ജി. മൂവീസ് പ്രൊഡക്ഷന്റെ ബാനറില്‍ ഗോകുല്‍ ശ്രീകണ്ഠനാണ്. അഭിജിത് വിക്രം, നവനീത് വിക്രം, മുഹമ്മദ് ഷാഹിന്‍, അമ്മു ടി.ആര്‍. എന്നിവരാണ് അഭിനേതാക്കള്‍.

ഉണ്ണി മുകുന്ദനാണ് ഹ്രസ്വചിത്രം പ്രകാശനം ചെയ്തത്.

unni mukundan