പ്രമേയത്തിലെ പുതുമ കൊണ്ടും സങ്കീർണത കൊണ്ടും വ്യത്യസ്തമാവുകയാണ് പാർവതിയുടെ സഹോദരൻ ഓം തിരുവോത്ത് സംവിധാനം ചെയ്ത 31 എന്ന ഹ്രസ്വചിത്രം. കാനഡയിലെ പ്രിൻസ് എഡ്‌വാർഡ് ഐലൻഡ് ൽ ചിത്രീകരിച്ച ഈ ചിത്രം, ഛായാഗ്രഹണ മികവിലും സാങ്കേതികത്തികവിലും ഹോളിവുഡ് ശൈലിയാണ് അനുവർത്തിച്ചിരിക്കുന്നത് .
ദീപക്കിന്റെ കഥാ തന്തുവിന് ജിജോ ഇളമ്പൽ തിരക്കഥ രചിച്ചപ്പോൾ, ക്യാമറയ്ക്ക് പുറകിൽ പ്രവർത്തിച്ചത് ടോജൻ പീറ്ററും ഓമും ചേർന്നാണ്. പന്ത്രണ്ടു മിനിറ്റാണ് ചിത്രത്തിന്റെ ദെെർഘ്യം.
ബിയോൺ ടോം, സാറ അറബല്ല, ദീപക് തോമസ്, കെൻസ്, അരുൺ, ദിലീപ് എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലൈവ് റെക്കോർഡിങ്- ബിനോയ് ആന്റോ. പശ്ചാത്തല സംഗീതം- അരവിന്ദ് രവിവർമ.
Content Highlights: 31 Malayalam Short Film Aum Thiruvoth, thriller movie