ടിക് ടോക് താരം ഉണ്ണി ലാലു,സിനിമ താരം നയന എൽസ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാസ് ഹിദായത്ത് സംവിധാനം ചെയ്ത ഫോർട്ടീൻ ഡേയ്സ് ഓഫ് ലൗ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു.

കോവിഡും ക്വാറന്റീനും ആസ്പദമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയ മുഹൂർത്തങ്ങളുടെ സാക്ഷാത്‌കാരമാണ് "ഫോർട്ടീൻ ഡേയ്സ് ഓഫ് ലൗ. ജോയൽ ജോൺസ് ആണ് വരികളെഴുതി സം​ഗീതവും ആലാപനവും. ടിറ്റോ പി തങ്കച്ചനാണ് വരികളെഴുതിയിരിക്കുന്നത്.

സില്ലി മോങ്ക്സ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രസാദ് നിർവ്വഹിക്കുന്നു. എഡിറ്റർ-സാഗർ ദാസ്.

Content Highlights : 14 Days of Love malayalam Short Film Nahas Hidhayath Unni Lalu Nayana Elza