Movies-Music

ബോളിവുഡിൽ 30 വർഷം തികച്ച് കിങ് ഖാൻ

30 June, 2022

1992 ജൂൺ 25-ന് പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് വെള്ളിത്തിരയിൽ അരങ്ങേറ്റംകുറിച്ചത്

ബാസിഗർ (1993), ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), ദിൽ തോ പാഗൽ ഹേ (1997), കുച്ച് കുച്ച് ഹോത്താ ഹേ (1998), ദേവദാസ് (2002), സ്വദേശ് (2004), ചക് ദേ ഇന്ത്യ! (2007), മൈ നെയിം ഈസ് ഖാൻ (2010) എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ഖാൻ നേടിയിട്ടുണ്ട്

2005-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു

‘30 വർഷവും നിങ്ങളുടെ സ്നേഹവും പുഞ്ചിരിയും അനന്തമായിരുന്നു. പത്താനിലൂടെ അത് തുടരുകയാണ്’ ഷാരൂഖ് ട്വീറ്റ് ചെയ്തു

'പത്താൻ' ഏറ്റവും പുതിയ ചിത്രം. അടുത്തവർഷം ജനുവരി 25-നാണ് ചിത്രം എത്തുക. തോക്കുമായി നിൽക്കുന്ന ഷാരൂഖിന്റെ ചിത്രം സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു

NEXT STORY

വ്യത്യസ്തമായി മഞ്ജരിയുടെ വിവാഹം


Swipe-up to View