'സൗദി വെള്ളക്ക' ഐ.എഫ്.എഫ്.ഐ ഇന്ത്യന്‍ പനോരമയിലേക്ക്


'ഓപ്പറേഷന്‍ ജാവ' എന്ന ജനപ്രിയ ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധായകനാകുന്ന ചിത്രമാണ് സൗദി വെള്ളക്ക.

സൗദി വെള്ളക്കയുടെ പോസ്റ്റർ

ഗോവയില്‍ നടക്കാനിരിക്കുന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമയിലേക്ക് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം 'സൗദി വെള്ളക്ക' തിരഞ്ഞെടുക്കപ്പെട്ടു. ഫീച്ചര്‍ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ 25 ഫീച്ചര്‍ സിനിമകളും 20 നോട്ട് ഫീച്ചര്‍ സിനിമകളുമാണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രോത്സവം.

'ഓപ്പറേഷന്‍ ജാവ' എന്ന ജനപ്രിയ ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധായകനാകുന്ന ചിത്രമാണ് സൗദി വെള്ളക്ക. തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ ലുഖ്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര, ഗോകുലന്‍, റിയ സെയ്റ, ധന്യ, അനന്യ എന്നിവര്‍ക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷങ്ങള്‍ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്ര​ഗത്ഭ കലാകാരികളും കലാകാരന്മാരും അഭിനയിക്കുന്നു. ഇതാദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു മുഖ്യധാരാ ചിത്രത്തില്‍ ഇത്രയധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനേതാക്കള്‍ക്ക് കൂടി ശക്തമായ പ്രാധാന്യം നല്‍കി ഒരു ചിത്രം ഒരുക്കുന്നത്.



കൗതുകകരമായ കാസ്റ്റിങ് വിശേഷങ്ങള്‍ കൊണ്ടും വ്യത്യസ്തമായ തിരക്കഥാരചനയുടെയും ചിത്രീകരണ ശൈലിയുടെയും പേരില്‍ ഇതിനോടകം ശ്രദ്ധ നേടിയ ചിത്രമാണ് സൗദി വെള്ളക്ക. ഏകദേശം ഇരുപതോളം വക്കീലന്മാര്‍, റിട്ടയേര്‍ഡ് മജിസ്ട്രേറ്റുമാര്‍, നിരവധി കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി പോലീസ് ഓഫീസര്‍മാരുടെ സഹായവും സൗദി വെള്ളക്ക ടീം തേടി. ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തും ലൊക്കേഷനില്‍ വക്കീലന്മാര്‍ ഉണ്ടായിരുന്നു. ഇതിലെ കോടതി രംഗങ്ങള്‍ യാഥാര്‍ഥ്യത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന തരത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഹരീന്ദ്രന്‍ ആണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരണ്‍ വേലായുധന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, ശബ്ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), രചന: അന്‍വര്‍ അലി, ജോ പോള്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കലാസംവിധാനം: സാബു മോഹന്‍, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍, ചമയം: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വര്‍ഗീസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, സ്റ്റില്‍സ്: ഹരി തിരുമല, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്. പരസ്യകല: യെല്ലോ ടൂത്ത്.

Content Highlights: saudi vellakka movie into international film festival goa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented