Vedikettu movie poster | Photo:facebook.com/KunchackoBoban
വിഷ്ണു ഉണ്ണികൃഷണ്ന്‍-ബിബിന്‍ ജോര്‍ജ് എന്നിവര്‍ രചനയും തിരക്കഥയും കൈകാര്യം ചെയ്ത ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെടിക്കെട്ട്'. ചിരി പ്രധാന ചേരുവയാക്കി തിരക്കഥകള്‍ രചിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ഇക്കുറിയും പതിവ് തെറ്റിച്ചില്ല. അടിമുടി ഉത്സവ മൂഡിലുള്ള ഒരു ചിത്രം തന്നെയാണ് ഇരുവരുടെയും ആദ്യ സംവിധായക സംരംഭത്തില്‍ ഒരുക്കിയിരിക്കുന്നത്.
മഞ്ഞപ്ര, കറുങ്കോട്ട എന്നീ രണ്ട് ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുനന്നത്. ഇരു ഗ്രാമങ്ങളും ഒരു പ്രണയ ബന്ധത്തെ തുടര്‍ന്ന് ഇരു ചേരികളിലായിട്ടാണ് കഴിയുന്നത്. പുഴയുടെ അക്കരെയും ഇക്കരെയും താമസിക്കുന്നവര്‍ കണ്ടാല്‍ തന്നെ അടിയുടെ ഇടി പൂരമാണ്. തീര്‍ത്തും ചെറിയ ഒരു കഥാതന്തുവിനെ അതിനെ വേറിട്ട ആഖ്യാനശൈലി കൊണ്ടും അവതരണ രീതി കൊണ്ടു വ്യത്യസ്തമാക്കാന്‍ രചയിതാക്കള്‍ക്ക് കഴിഞ്ഞു.
ജിത്തുവിന് (ബിബിന്‍ ജോര്‍ജ്) ഷിമിലി എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുടെയും ആകെ തുകയാണ് 'വെടിക്കെട്ട്'.
തനി നാട്ടിന്‍ പുറത്തുകാരനായ പകര്‍ന്നാടാറുള്ള വിഷ്ണു ഉണ്ണികൃഷ്ണന്‍ ഇക്കുറി ഫുള്‍ കലിപ്പ് മോഡിലുള്ള കഥാപാത്രമായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഷിബു എന്ന കഥാപാത്രത്തെ അതിന്റെ മികവിലെത്തിക്കാന്‍ വിഷ്ണുവിന് സാധിച്ചു.
നാട്ടിന്‍പുറത്ത് സര്‍വസാധാരണമായി കാണുന്ന എല്ലാത്തിനെയും അതിന്റെ മികച്ച രീതിയില്‍ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. നാട്ടിന്‍പുറത്തെ ഫ്രെയിമുകളിലൂടെ പ്രേക്ഷകനെ ഒപ്പം പിടിച്ചു നടത്താന്‍ ഛായാഗ്രഹകന് സാധിച്ചു. നാടന്‍ ശൈലിയുള്ള ഗാനങ്ങളാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ചെറിയ വേഷങ്ങളിലെത്തിയവർക്ക് പോലും തിളങ്ങാനുള്ള വക ചിത്രം നല്‍കുന്നുണ്ട്.
പ്രണയ ബന്ധം മാത്രമല്ല,കുടുംബം, സൗഹ്യദം അങ്ങനെ ഒരു ക്ലീന്‍ ഫാമിലി ചിത്രത്തിന് വേണ്ട എല്ലാവിധ ചേരുവകളും ചിത്രത്തിലുണ്ട്. തീര്‍ത്തും പ്രകടനസാധ്യതയുളള രണ്ട് വേഷങ്ങളിലുള്ള ചിത്രം ഒരേ സമയം സംവിധാനം ചെയ്തു ഫലിപ്പിക്കാനും കഴിഞ്ഞ വിഷ്ണു, ബിബിന്‍ എന്നിവരുടെ ധൈര്യം പ്രശംസനീയമാണ്.
പ്രേക്ഷകരുടെ പള്‍സറിഞ്ഞുള്ള തിരക്കഥയാണ് വെടിക്കെട്ടിന്റെ യഥാര്‍ത്ഥ നട്ടെല്ല്. ഊഹിച്ചെടുക്കാവുന്ന ഒരു കഥ ട്വിസ്റ്റുകളും വേറിട്ട ആഖ്യാന ശൈലി കൊണ്ടും പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സൗഹൃദ രംഗങ്ങള്‍ ഈറനോടെയല്ലാതെ കണ്ടിരിക്കാന്‍ സാധിക്കില്ല. പ്രണയമവ്വ, മറിച്ച് എന്നും നിലനില്‍ക്കുന്ന സൗഹൃങ്ങള്‍ക്കാണ് അന്നുമിന്നും മൂല്യം കല്‍പിക്കേണ്ടതെന്ന ഒരു സന്ദേശം കൂടി ചിത്രം പറയാതെ പറയുന്നുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വെടിക്കെട്ടിന് വേണ്ട എല്ലാ വകകളും ചിത്രത്തിലുണ്ട്. യാതൊരു കൃത്രിമത്വവുമില്ലാത്ത നര്‍മരംഗങ്ങളാണ് മറ്റൊരു പ്രധാന സവിശേഷത. ഗൗരവമേറിയ ഒരു സന്ദേശം നര്‍മം, കുടുംബം, ബന്ധങ്ങള്‍ എന്നിവയുടെ മേമ്പൊടി ചാലിച്ചാണ് വെള്ളിത്തിരയിലെത്തിയിരിക്കുന്നത്. പുതുവത്സരത്തില്‍ ഒരു ക്ലീന്‍ ഫാമിലി ചിത്രം പ്രതീക്ഷിച്ച് പോകുന്നവരെ വെടിക്കെട്ട് നിരാശപ്പെടുത്തില്ല, തീര്‍ച്ച.
Content Highlights: vedikettu malayalam movie review, vishnu unnikrishnan, bibin george
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..