തെറ്റേത്, ശരിയേത്? കോടതിക്കുള്ളിൽ വാശിയേറിയ പോരാട്ടം | Vaashi Review


അഞ്ജയ്‌ ദാസ്. എൻ.ടി 

Vaashi Review

മ്മുടെ എല്ലാവരുടെയും ജീവിതത്തിനെ വളരെയധികം സ്വാധീനിക്കുന്ന ഒരു ഘടകമാണ് വാശി. പലതിനുമായി വാശി പിടിക്കുമെങ്കിലും അതിന്റെയെല്ലാം ലക്ഷ്യം വിജയം കാണുക എന്നതാണ്. അത്തരത്തിൽ വിജയം നേടാനുള്ള വാശിയേറിയ ഒരു പോരാട്ടത്തിന്റെ കഥയാണ് വിഷ്ണു രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വാശി' എന്ന ചിത്രം.

കുടുംബ പശ്ചാത്തലം കൊണ്ടും ജോലിപരമായും വ്യത്യസ്തരാണ് അഭിഭാഷകരായ എബിനും മാധവിയും. സുഹൃത്തുക്കളായ ഇവർ വിവാഹിതരാവുന്നു. അധികം വൈകാതെ ഒരേ കേസിനുപിന്നാലെ ഇരുവർക്കും പോകേണ്ടി വരുന്നതുമാണ് സിനിമയുടെ കാതൽ.

ഓരോ സീനിലും ഏതെങ്കിലും ഒരു വിധത്തിൽ 'വാശി'യെ ഉൾക്കൊള്ളിച്ചിട്ടുണ്ട് സംവിധായകൻ. കുടുംബങ്ങൾ തമ്മിലുള്ള ആശയവിനിമയ രംഗങ്ങളിലും നായകനും നായികയും തമ്മിലുള്ള രംഗങ്ങളിലും എല്ലാം നിറഞ്ഞു നിൽക്കുന്നത് വാശിയാണ്. എന്തിനേറെ പറയുന്നു സ്വന്തം കാലിൽ നിൽക്കണം എന്നുള്ള പ്രധാന കഥാപാത്രങ്ങളുടെ തീരുമാനമാണ് വാശിയുടെ മറ്റൊരു രൂപം.

കഥാപാത്രങ്ങൾ, അവർ ആരാണ്? കഥയിൽ എന്തായിരിക്കും അവർക്കുള്ള സ്ഥാനം എന്നെല്ലാം ഒരു ധാരണ ഏകദേശം തന്നശേഷമാണ് പ്രധാന കഥയിലേക്ക് സിനിമ കടക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമ എന്ന് വിശേഷിപ്പിക്കാമെങ്കിലും പൂർണമായും കോടതിക്കുള്ളിൽ നടക്കുന്ന ചിത്രമല്ല വാശി. ഒരു കേസിന്റെ രണ്ടറ്റങ്ങളെ തേടിയുള്ള അന്വേഷണം കൂടിയാണ്. ഈ കേസിൽ ആര് ജയിക്കും ആര് തോൽക്കും എന്നിടത്താണ് ഏത് പക്ഷത്ത് നിൽക്കണം എന്ന ചിന്ത / ആശയക്കുഴപ്പം പ്രേക്ഷകനിൽ ഉണ്ടാവുന്നത്. അത് പക്ഷെ സിനിമയുടെ ആസ്വാദനത്തെ തടസപ്പെടുത്തുന്ന ആശയക്കുഴപ്പം അല്ല. പ്രധാന കഥാപാത്രങ്ങളുടെ അതേ മാനസികാവസ്ഥ കാഴ്ചക്കാരിൽ അതേ അളവിൽ എത്തുന്നത് കൊണ്ടാണ്.

കോടതിക്കുള്ളിലെ തർക്കവിഷയം നമുക്ക് അപരിചിതമായ ഒന്നല്ല. സോഷ്യൽ മീഡിയകളിലെല്ലാം ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന ഒന്നുതന്നെ. അതിനെ ഇലക്കും മുള്ളിനും കേടില്ലാത്ത വിധം അവതരിപ്പിച്ചിരിക്കുകയാണ് വിഷ്ണു. ആദ്യ സംവിധാന സംരംഭം എന്ന രീതിയിൽ നോക്കുകയാണെങ്കിൽ എടുത്ത വിഷയത്തെയും അവതരിപ്പിച്ച രീതിയിലും സംവിധായകൻ എന്ന അടയാളം വിഷ്ണു രൂപപ്പെടുത്തി എടുത്തിട്ടുണ്ട്. വാണിജ്യ സാധ്യതകളെ മനഃപൂർവം ഒഴിവാക്കി, പറയുന്ന വിഷയത്തിൽ മാത്രം ഒന്നിക്കൊണ്ടുള്ള അവതരണം കയ്യടി അർഹിക്കുന്നതാണ്. ഗാനങ്ങളും കഥയുടെ ഒഴുക്കിന് അനുസരിച്ച് മാത്രം.

എതിർ ചേരികളിൽ നിൽക്കുന്ന അഭിഭാഷക ദമ്പതികളായി ടോവിനോയും കീർത്തി സുരേഷും നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അനഘ, അനു മോഹൻ, കോട്ടയം രമേശ്, ബൈജു, നന്ദു തുടങ്ങിയവരും കിട്ടിയ വേഷങ്ങൾ ഭംഗിയാക്കി. ഇന്നത്തെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയത്തിൽ നടക്കുന്ന വീരുറ്റ പോരാട്ടം കാണാൻ വാശിക്ക് ടിക്കറ്റെടുക്കാം.

Content Highlights: Vaashi Review, Tovino Thomas Keerthi Suresh Vishnu Raghav

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented