മുൾമുനയിൽ നിർത്തുന്ന 'ഉടൽ' | Udal Review 


നന്ദു ശേഖർ

ഇന്ദ്രൻസിന്റെയും ധ്യാനിന്റെയും ​ദുർ​ഗയുടെയും മികച്ച പ്രകടനങ്ങൾ കൂടിയായപ്പോൾ ഒരു ഗംഭീര ത്രില്ലറാണ് മലയാളത്തിന് സംവിധായകൻ രതീഷ് രഘുനന്ദൻ സമ്മാനിച്ചിരിക്കുന്നത്

ഉടൽ

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാ​ഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഉടൽ'. ട്രയിലർ റിലീസിന് ശേഷം സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയായ ചിത്രം തീയേറ്ററുകളിലേക്കെത്തുമ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിച്ചില്ല.

മികച്ച തിരക്കഥയും സംവിധാനമികവും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രം ഒരു എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലറാണ്. ഇന്ദ്രൻസിന്റെയും ധ്യാനിന്റെയും ​ദുർ​ഗയുടെയും മികച്ച പ്രകടനങ്ങൾ കൂടിയായപ്പോൾ ഒരു ഗംഭീര ത്രില്ലറാണ് മലയാളത്തിന് സംവിധായകൻ രതീഷ് രഘുനന്ദൻ സമ്മാനിച്ചിരിക്കുന്നത്.

ഒരു കൊച്ചു​ഗ്രാമത്തിലെ ഒരു വീട്ടിൽ ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ഉടൽ എന്ന ചിത്രത്തിന്റെ കോർ പ്ലോട്ട്. കേന്ദ്ര കഥാപാത്രമായ കുട്ടിയച്ചനായാണ് ഇന്ദ്രൻസ് സിനിമയിൽ വേഷമിടുന്നത്. കുട്ടയിച്ചന്റെ മരുമകൾ ഷെെനിയായി ദുർ​ഗ കൃഷ്ണയും കാമുകൻ കിരണായി ധ്യാൻ ശ്രീനിവാസനുമെത്തുന്നു. കഥ നടക്കുന്ന വീടും പരിസരവും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി വളരെ പതുക്കെയുള്ള കഥപറച്ചില്‍ രീതിയിൽ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നാണ് ഒരു ത്രില്ലർ മൂഡിലേക്ക് മാറുന്നത്. ട്രാക്ക് മാറുന്നതോടെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ കഴിയാത്ത വിധത്തിൽ ചിത്രം എൻ​ഗേജിങ് ആക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

മികച്ച സംവിധാനവും ​ഗംഭീര പ്രകടനങ്ങളുമാണ് ഉടൽ എന്ന ചിത്രത്തെ വേറെ ലെവെലിലെത്തിക്കുന്നത്. ഇന്റിമേറ്റ് രം​ഗങ്ങളും വയലൻസ് രം​ഗങ്ങളും അനവധിയുള്ള ഉടലിന് സെൻസർ ബോർഡിന്റെ 'എ' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്. വില്യം ഫ്രാൻസിസാണ് സം​ഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് ഉടലിന്റെ എഡിറ്റർ. ​ഗോകുലം ​ഗോപാലനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: udal malayalam movie review dhyan sreenivasan indrans durga krishna

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented