ദി ടീച്ചറിന്റെ ലൊക്കേഷനിൽ നിന്നും
ഒരു ഇടവേളയ്ക്ക് ശേഷം അമല പോള്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയ ചിത്രമാണ് ''ടീച്ചര്‍'. ഫഹദ് ഫാസിലും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ 'അതിരന്' ഒരുക്കിയ വിവേക് ആണ് 'ടീച്ചര്‍' സംവിധാനം ചെയ്തിരിക്കുന്നത്.
ടെക്നോളജി വളരെ അപ്ഡേറ്റഡായ, എന്തും സംഭവിക്കാമെന്ന അവസ്ഥയുള്ള ഇക്കാലത്ത് നടക്കുന്ന കഥയാണ് 'ടീച്ചറി'ന്റെ പ്രമേയം. അമല പോള്‍ അവതരിപ്പിക്കുന്ന ദേവിക എന്ന കൊല്ലംകാരിയായ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറുടെ ജീവിതത്തില്‍ ആകസ്മികമായി വന്നു ചേരുന്ന ഒരു പ്രതിസന്ധിയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഒരു ഇമോഷണല്‍ ത്രില്ലര്‍ ഴോനറില്‍ പെടുന്ന ചിത്രമാണ് ടീച്ചര്‍.
.jpg?$p=3ca10ba&&q=0.8)
ദേവികയും ഭര്‍ത്താവ് സുജിത്തും സുഖകരമായ ജീവിതം നയിക്കവെയാണ് പ്രശ്നങ്ങള്‍ കടന്നുവരുന്നത്. ഇതോടെ ഇരുവരുടെയും ജീവിതത്തിന്റെ താളം തെറ്റുന്നു. തനിക്ക് എന്താണ് സംഭവിച്ചതെന്ന പോലും മനസിലാക്കാന്‍ സാധിക്കാതെ വരുന്ന ദേവികയ്ക്ക് ഭര്‍ത്താവിനോട് പോലും അകല്‍ച്ച കാണിക്കേണ്ടി വരുന്നു. കഥ പുരോഗമിക്കുന്തോറും കൂടെയുണ്ടാകുമെന്ന് കരുതുന്ന പലരെയും ഈ അധ്യാപികയ്ക്ക് നഷ്ടമാകുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത പല അതിഥികളും പിന്തുണയുമായി ഒപ്പം കൂടുന്നു. കഥ മുന്നോട്ട് പോകുന്തോറും കരുത്തേറുന്ന ദേവികയുടെ അതിജീവനമാണ് 'ടീച്ചര്‍'
.jpg?$p=430c1f1&&q=0.8)
ദേവികയുടെ ഭര്‍ത്താവ് സുജിത്തായി വേഷമിട്ടിരിക്കുന്നത് ഹക്കീം ഷായാണ്. തനിക്ക് ലഭിച്ച കഥാപാത്രത്തെ ഭദ്രമാക്കാന്‍ ഹക്കീമിന് സാധിച്ചു. ദേവികയുടെ ആശങ്കകളും ഭയവും ഒക്കെ പ്രേക്ഷകനില്‍ എത്തിക്കുന്ന ആദ്യ പകുതിയ്ക്ക് ശേഷം ചിത്രം ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ പതറുന്ന, എന്നാല്‍ ശക്തമായി തിരിച്ചുവരുന്ന ദേവികയെന്ന കഥാപാത്രത്തെ അമല പോള്‍ മികച്ചതാക്കി.
ചെമ്പന്‍ വിനോദ്, ഐ.എം.വിജയന് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ടീച്ചറില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ മഞ്ജു പിള്ളയ്ക്ക് സാധിച്ചു. മഞ്ജു പിള്ള അവതരിപ്പിച്ച കല്യാണി എന്ന നേതാവിനായി മികച്ച പശ്ചാത്തല സംഗീതമാണ് സംവിധായകന് ഒരുക്കിയത്.
.jpg?$p=2922c1a&&q=0.8)
വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഒരു ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. വിവേകും പി.വി. ഷാജി കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കാലിക പ്രസക്തിയുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ അവതരണത്തില്‍ ചില പരീക്ഷണങ്ങളും സംവിധായകന് നടത്തിയിട്ടുണ്ട്. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി. പൃഥ്വിരാജ് എന്നിവരും വി.റ്റി.വി. ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: the teacher movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..