'സുന്ദരി'യുടെ പ്രണയവും പ്രശ്നങ്ങളുമായി സുന്ദരി ഗാർഡൻസ് | Sundari Gardens Review


നന്ദു ശേഖർ

സിനിമയുടെ ചില ഹൈലൈറ്റുകളിൽ ഒന്നാണ് സ്വരൂപ്‌ ഫിലിപ്പിന്റെ ഛായാ​ഗ്രഹണം.

REVIEW

സുന്ദരി ഗാർഡൻസിൽ നീരജ് മാധവും അപർണ ബാലമുരളിയും | ഫോട്ടോ: www.facebook.com/ActorNeerajOfficial/photos

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ശേഷം അപർണ ബാലമുരളി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് സുന്ദരി ഗാർഡൻസ്. നവാഗതനായ ചാർളി ഡേവിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുന്ദരി ഗാർഡൻസ്. അപർണ ബാലമുരളി, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

സുന്ദരി മാത്യൂസ് (അപർണ ബാലമുരളി) അഥവാ സുമ ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണുന്ന ഡിവോഴ്സി ഒരു സ്കൂൾ ലൈബ്രേറിയനാണ്. വ്യക്തിജീവിതത്തിൽ ആയാലും പ്രൊഫഷണൽ ജീവിതത്തിലായാലും ഉണ്ടാകുന്ന പ്രശ്നങ്ങളെ വളരെ സിമ്പിൾ ആയി കൈകാര്യം ചെയ്യാൻ സുമ മിടുക്കി ആണ്. അങ്ങനെയിരിക്കെ സ്കൂളിലെ പുതിയ ഇംഗ്ലീഷ് അധ്യാപകനായ വിക്ടറിനെ (നീരജ് മാധവ്) സുമ പരിചയപ്പെടുന്നു. തുടർന്ന് സുമയ്ക്കുണ്ടാകുന്ന പ്രണയവും അതിനിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സുന്ദരി ഗാർഡൻസിന്റെ ഇതിവൃത്തം.

വളരെ പതുക്കെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് സുന്ദരി ഗാർഡൻസ്. അപർണ ബാലമുരളിയേയും നീരജ് മാധവിനെയും കൂടാതെ ജൂഡ് ആന്റണി ജോസഫ്, ബിനു പപ്പു, വിജയരാഘവൻ, സ്മിനു സിജോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സംവിധായകൻ ചാർളി ഡേവിസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ ചില ഹൈലൈറ്റുകളിൽ ഒന്നാണ് സ്വരൂപ്‌ ഫിലിപ്പിന്റെ ഛായാ​ഗ്രഹണം. അൽഫോൺസ് ജോസഫാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Content Highlights: sundari gardens review, neeraj madhav, aparna balamurali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented