ഇന്ദ്രൻസിന്റെ ഗെറ്റപ്പ് സ്റ്റിൽ
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉത്തരേന്ത്യയിലേതുപോലെ കേരളം സാക്ഷിയായ സംഭവങ്ങളിലൊന്നായിരുന്നു നിലമ്പൂരിലടക്കം സംഭവിച്ച നക്‌സല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍. സായുധധാരികളായ നക്‌സലൈറ്റുകള്‍ ആക്രമണത്തിനായി വന്നപ്പോഴുള്ള ഏറ്റുമുട്ടലില്‍ ഇവരെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് ഔദ്യോഗികമായി പോലീസ് പറഞ്ഞുവെങ്കിലും ഈക്കാര്യം വിശ്വസനീയമായി പൊതുസമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നുള്ളത് പിന്നീട് കേരള സമൂഹത്തില്‍ ഇതുസംബന്ധമായി ഉയര്‍ന്നുവരുന്ന ചര്‍ച്ചകളിലെല്ലാം നിരന്തരം ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യങ്ങളിലൊന്നാണ്. സംഭവസ്ഥലം സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമടങ്ങിയ സംഘം ഇതിനെ തുടര്‍ന്ന് ഉയര്‍ത്തിയ പല സംശയങ്ങള്‍ക്കും വസ്തുതാപരമായ മറുപടി ലഭിക്കാതെപോകുകയായിരുന്നു. അങ്ങനെയാണ് അന്ന് ഭരണത്തിലുണ്ടായിരുന്ന ഇടതുമുന്നണി ഘടകകക്ഷിയായ സി പി ഐപോലും പരസ്യമായി ഇതിനെതിരെ രംഗത്തുവന്നത്.
കേരളത്തില്‍ വളര്‍ന്നുവരുന്ന നക്‌സലിസവുമായി ആഭ്യന്തരസംവിധാനങ്ങള്‍ ഏറ്റവുമാദ്യം ബന്ധപ്പെടുത്തി സംസാരിക്കാറുള്ളത് ആദിവാസികളെയും അവരുടെ ഊരുകളുമായിട്ടാണ്. ജാര്‍ഘണ്ഡ്, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ മുന്‍നിറുത്തിക്കൊണ്ടുകൂടിയായിരിക്കാം. എന്നാല്‍ കേരളത്തിലുണ്ടായ നക്‌സല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സാഹിത്യ,കലാ ലോകത്തുണ്ടാക്കിയ അലയൊലികള്‍ ഇപ്പോഴും കെട്ടടങ്ങാതെ നില്ക്കുന്നുണ്ട്. പിന്നീട് വന്ന വിവിധ കലാമാധ്യമങ്ങളില്‍ പലതിലും പലപ്പോഴായി ഇത്തരമൊരു കാര്യം ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതുതന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. നക്‌സല്‍ ഏറ്റുമുട്ടലുകളോടുള്ള കലാലോകത്തിന്റെ ഇത്തരമൊരു പ്രതികരണത്തിന്റെ തുടര്‍ച്ചയായി വിലയിരുത്തുവാന്‍ സാധിക്കുന്ന ചലച്ചിത്രങ്ങളിലൊന്നാണ് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കാനത്തൂരിന്റെ സ്റ്റേഷന്‍ ഫൈവ്.
ജോലിയിലെ അശ്രദ്ധയുടെ ഭാഗമായി കിട്ടുന്ന ഒരു പണിഷ്‌മെന്റിന്റെ ഭാഗമായി ഹൈറേഞ്ചിലെ ഒരു ഡിസ്‌പെന്‍സറിയിലേക്ക് സ്ഥലമാറ്റം കിട്ടുന്ന ഡോ. കാര്‍ത്തികിന്റെ സഞ്ചാരങ്ങളാണ് സിനിമയുടെ ആകെ കഥ. അവിടെയെത്തി ആദ്യദിവസം തന്നെ മദ്യലഹരിയില്‍ ഡ്രൈവിംഗിനിടെ ഒരാളെ ഇടിച്ചുവീഴ്ത്തി കൊല്ലുന്ന കാര്‍ത്തികിനെ സംബന്ധിച്ചിടത്തോളം ഇതിന് പ്രായശ്ചിത്തമായി കിലോമീറ്ററുകളോളം നടന്ന് യാത്ര ചെയ്താല്‍ മാത്രം എത്താവുന്ന ഒരു ആദിവാസി ഊരില്‍ ആഴ്ചയില്‍ ഒരു ദിവസം സേവനം ചെയ്യുവാന്‍ നിര്‍ബന്ധിതനാകുകയാണ്. എന്നാല്‍ അവിടെ നിഷ്‌കാമമായി പ്രവര്‍ത്തിക്കുന്ന പത്മ എന്ന ടീച്ചറെ കാണുന്നതോടുകൂടി തന്റെ സേവനം ഏറ്റവുംകൂടുതല്‍ ആവശ്യമുള്ള ഒരിടമായി ഇവിടത്തെ കാണുകയാണ്. എന്നാല്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ അന്ന് യാദൃച്ഛികാ പോളിങ് മെഷീന്‍ കാണാതാകുന്നതോടെ വിഷയങ്ങളെല്ലാം മാറുകയാണ്. പിന്നീട് കടന്നുവരുന്ന പോലീസും നക്‌സലിസവുമെല്ലാമാണ് സ്റ്റേഷന്‍ ഫൈവ് എന്ന സിനിമയുടെ യാഥാര്‍ഥ പ്രമേയം.
Content Highlights: Station 5 movie Review, Prasanth Kanathur Movie, Indrans, Prayan, Priyamvada Malayalam Movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..