നവാസുദ്ദീൻ ഷോ: സീരിയസ് മാൻ, സമൂഹം പിന്നിലാക്കിയവരുടെ പോരാട്ടത്തിന്റെ കഥ


സൂരജ് സുകുമാരൻ

നവാസുദ്ദീൻ സിദ്ദിഖിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. അയ്യൻ മണി എന്ന മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളും നവാസുദ്ദീൻ സിദ്ദിഖി അനായാസമായി പ്രേക്ഷകനിലേക്ക് കൈമാറുന്നുണ്ട്.

സീരിയസ് മാൻ സിനിമയിൽ നിന്ന് Photo | Netflix

ഓരോ സിനിമയ്ക്കും ഓരോ കാഴ്ചരീതികളുണ്ട്. അത് മികച്ച രീതിയിൽ കണ്ടെത്തുകയും വായിച്ചെടുക്കുകയും ചെയ്യുന്നവരാണ് നല്ല ആസ്വാദകർ. സീരിയസ് മാൻ എന്ന നവാസുദ്ദീൻ സിദ്ദിഖി ചിത്രവും അത്തരമൊരു കാഴ്ച ആവശ്യപ്പെടുന്ന ഒന്നാണ്. മനുജോസഫിന്റെ സീരിയസ് മാൻ എന്ന നോവലിനെ ആധാരമാക്കിയാണ് സുധീർ മിശ്ര ' സീരിയസ് മാൻ' സംവിധാനം ചെയ്തിരിക്കുന്നത്. അയ്യൻ മണി എന്ന ദളിത് മനുഷ്യന്റെയും പത്തുവയസുകാരനായ മകൻ ആദിയെയും ആധാരമാക്കിയാണ് ചിത്രം കഥ പറയുന്നത്.

ദളിതനായതിന്റെ പേരിൽ തനിക്ക് നിഷേധിക്കപ്പെട്ട അവസരങ്ങൾ തന്റെ മകനിലൂടെ സാധിച്ചെടുക്കാൻ ശ്രമിക്കുന്ന അയ്യൻ മണിയായി നവാസുദ്ദീൻ സിദ്ദിഖി എത്തുന്നു. മുംബൈയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൻഡമന്റൽ സയൻസിലെ ശാസ്ത്രഞ്ജനായ അരവിന്ദ് ആചാര്യയുടെ പേഴ്സണൽ അസിസ്റ്റന്റാണ് അയ്യൻ മണി. തമിഴ് ദളിത് പശ്ചാത്തലമുള്ള അയ്യൻ മണിയും കുടുംബവും താമസിക്കുന്നത് മുംബൈയിലെ ചേരി പ്രദേശത്തെ ഒറ്റമുറിയിലാണ്. ബ്രാഹ്മണനായ തന്റെ മേധാവിയിൽ നിന്ന് നിരവധി തവണ അയ്യൻ മണി അധിക്ഷേപം നേരിടുന്നുണ്ട്.

സിനിമയുടെ ആദ്യഭാഗം മുതൽ ദളിതാനായതിന്റെ പേരിൽ തന്റെ സമൂഹത്തിന് നിഷേധിക്കപ്പെട്ട പല സൗകര്യങ്ങളും നേടിയെടുക്കാൻ അയ്യൻ മണി നടത്തുന്ന ശ്രമങ്ങൾ കാണാം. അയ്യൻ മണിയുടെ മകനായ ആദിക്ക് നഗരത്തിലെ പ്രധാന കോൺവെന്റ് സ്കൂൾ ആദ്യാവസരത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ട്. കേൾവിക്കുറവുള്ള, നാണംകുണുങ്ങിയായ കുട്ടിയാണ് ആദി. എന്നാൽ തനിക്ക് നിഷേധിക്കപ്പെട്ടതെല്ലാം മകനിലൂടെ നേടിയെടുക്കണമെന്ന് അയ്യൻ മണി തീരുമാനിക്കുന്നു. ശേഷം മകനെ ജീനിയസായി എല്ലാവർക്ക് മുന്നിലും അവതരിപ്പിക്കുന്നു. ജൂനിയർ അബ്ദുൾകലാം എന്ന രീതിയിലാണ് മാർക്കറ്റ് ചെയ്യുന്നത്.

പത്തുവയസുകാരനായ ആദി സയൻസ് വിഷയങ്ങളിൽ അസാമാന്യ വൈഭവം പ്രകടിപ്പിക്കുകയും അതിവേഗം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നതോടെ നിഷേധിക്കപ്പെട്ട സ്കൂൾ പ്രവേശനം സാധ്യമാകുന്നു. അതിവേഗം ആദി ദേശീയ ശ്രദ്ധ ആകർഷിക്കുന്നു. ആദിയുടെ പ്രശസ്തി ഉപയോഗിക്കാൻ രാഷ്ട്രീയ പാർടികളും മുന്നോട്ടുവരുന്നു. തുടർന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സമാന്തരമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൻഡമന്റൽ സയൻസിൽ അരവിന്ദ് ആചാര്യയുടെ നേതൃത്വത്തിൽ വൻതോതിൽ സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ കഥയും പറഞ്ഞുപോകുന്നുണ്ട്. പരീക്ഷണത്തിലുണ്ടാകുന്ന പരാജയവും തുടർസംഭവങ്ങളും പ്രധാനകഥയുമായി അവസാനഭാഗത്ത് ഒരുമിക്കുന്നു.


നവാസുദ്ദീൻ സിദ്ദിഖിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. അയ്യൻ മണി എന്ന മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളും നവാസുദ്ദീൻ സിദ്ദിഖി അനായാസമായി പ്രേക്ഷകനിലേക്ക് കൈമാറുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തിയിട്ടും ഇന്നും സമൂഹം പിന്നിൽ നിർത്തപ്പെട്ട സമൂഹത്തെ പ്രതിനിധീകരിക്കാനും മുന്നോട്ട് വരാനുള്ള അവന്റെ പോരാട്ടത്തെ എല്ലാ തീവ്രതയോടും സ്ക്രീനിലേക്ക് പകർത്താനും അദ്ദേഹത്തിന് സാധിച്ചു. മികച്ച വിദ്യാഭ്യാസമുള്ള ദളിതരെ ഇപ്പോഴും എങ്ങനെയാണ് സമൂഹം അടിച്ചമർത്തുന്നതെന്ന് സിനിമ പറയാതെ പറയുന്നുണ്ട്.

ആദിയെ അവതരിപ്പിച്ച ആക്ശാദ് ദാസിന്റെ പ്രകടനവും കൈയടി അർഹിക്കുന്നതാണ്. വൈകാരിക രംഗങ്ങൾ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ബാലതാരം കാഴ്ചവച്ചത്. അരവിന്ദ് ആചാര്യയായി വേഷമിട്ട നാസർ, അയ്യൻമണിയുടെ ഭാര്യ വേഷത്തിലെത്തിയ ഇന്ദിര തിവാരി എന്നിവരുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. പതിയെ പോകുന്ന കഥാവഴി ഇടയ്ക്ക് ചെറിയൊരു ത്രില്ലറിന്റെ സ്വഭാവം കൈവരിക്കുന്നുണ്ട്. അപ്പോഴും ചിലയിടങ്ങളിൽ ഇഴച്ചലുകൾ അനുഭവപ്പെടുന്നുണ്ട്. എന്നിരുന്നാലും ഏറെ പ്രസക്തിയുള്ളൊരു വിഷയം തെരഞ്ഞെടുത്തു എന്നതിൽ സീരിയസ് മാൻ ടീമിനെ അഭിനന്ദിക്കാതെ വയ്യ. ഭവേഷ് മൻഡാലിയ, അഭിജിത് ഖുമാൻ, നിരേൻ ഭട്ട്, നിഖിൽ നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലക്സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Content Highlights :serious men Movie Review Nawazuddin Siddiqui


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented