ബ്രേക്കപ്പുകളില്‍ ഉള്ളുലഞ്ഞു പോകല്ലേ; ചേര്‍ത്തുപിടിയ്ക്കലായി സാറ്റര്‍ഡേ നൈറ്റ് | Movie Review


സുജിത സുഹാസിനി

കഥ വികസിക്കുന്നത്. കൂട്ടുകാരെപ്പിരിയേണ്ടി വരുമെന്നോര്‍ത്ത് സൈനിക് സ്‌കൂളിലെ അഡ്മിഷന്‍ വേണ്ടെന്ന വെച്ചവനാണ് സ്റ്റാന്‍ലി. കൂട്ടുകാരുടെ  ചിരിയും നോവിലും അവനെത്തന്നെ കണ്ടെത്തിയ സ്റ്റാന്‍ലി, സ്ഥിരം പിണക്കക്കാരായ ജസ്റ്റിനും അജിത്തും ഇവര്‍ക്കിടയില്‍ എല്ലാവരേയും ചേര്‍ന്ന് പിടിച്ച പൂച്ച സുനിലും അവരുടെ വെക്കേഷന്‍ പ്ലാനിങുമാണ് സിനിമയുടെ രസച്ചരട്. 

.

കൂട്ടുകാരോടൊപ്പം പ്ലാനിട്ട് നടക്കാതെ പോയ ഒരുപാട് സാറ്റര്‍ഡേ നൈറ്റുകള്‍ നമുക്കുക്കെല്ലാവര്‍ക്കും കാണും .ജീവിതത്തിരക്കിനിടയില്‍ നമുക്ക് വേണ്ടി ജീവിക്കാന്‍ മറന്നുപോകുമ്പോള്‍ നമ്മുടെ സാറ്റര്‍ഡേ നൈറ്റുകളും മാറ്റിവെക്കേണ്ടി വരും. അതുപോലെയാണ് സ്റ്റാന്‍ലിയും തന്റെ കൂട്ടുകാര്‍ക്കൊപ്പം ഒരു സാറ്റര്‍ഡേ പ്ലാന്‍ ചെയ്യുന്നത്. സന്തോഷവാനെന്ന് നമ്മള്‍ കരുന്നവരൊക്കെ ശരിക്കും സന്തോഷമനുഭവിക്കുന്നവരാണോ? ജീവിതത്തില്‍ സക്‌സസായെന്ന് പുറമേ മേനി നടക്കുമ്പോഴും നമ്മുടെ ഉള്ളടകങ്ങള്‍ എത്ര കലുഷിതമാണ്. കൂട്ടുകൂടലിന്റ സമ്പന്നതയില്‍പ്പോലും ആള്‍ക്കൂട്ടങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ ഒരുപാടുണ്ട്. അങ്ങനെയൊരാളായാണ് നിവിന്‍ പോളിയുടെ സ്റ്റാന്‍ലിയെന്ന കഥാപാത്രം നമ്മുക്ക് മുന്നിലെത്തുന്നത്.

കിറുക്കനും കൂട്ടുകാരുമെന്ന ടാഗ് ലൈനോടെയാണ് നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ പിറന്ന സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ കിറുക്കന്റെയും കൂട്ടുകാരുടേയും കേവലം തമാശപ്പടമായി സിനിമയെ കണ്ടിരിക്കാനാവില്ല. സ്റ്റാന്‍ലി, അജിത്ത്, ജസ്റ്റിന്‍, സുനില്‍ എന്നീ നാലു കൂട്ടുകാരുടെ സൗഹൃദത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കൂട്ടുകാരെപ്പിരിയേണ്ടി വരുമെന്നോര്‍ത്ത് സൈനിക് സ്‌കൂളിലെ അഡ്മിഷന്‍ വേണ്ടെന്നു വെച്ചവനാണ് സ്റ്റാന്‍ലി. കൂട്ടുകാരുടെ ചിരിയും നോവിലും അവനെത്തന്നെ കണ്ടെത്തിയ സ്റ്റാന്‍ലി, സ്ഥിരം പിണക്കക്കാരായ ജസ്റ്റിനും അജിത്തും ഇവര്‍ക്കിടയില്‍ എല്ലാവരേയും ചേര്‍ന്ന് പിടിച്ച പൂച്ച സുനിലും അവരുടെ വെക്കേഷന്‍ പ്ലാനിങുമാണ് സിനിമയുടെ രസച്ചരട്.വട്ടനെന്നും പൊട്ടനെന്നും പരിഹസിച്ച് മാനസികാരോഗ്യപ്രശ്‌നങ്ങളെ പരിഹാസച്ചിരിയായി കണ്ടു പഠിച്ച മലയാളി ശീലങ്ങളെ തിരുത്തിയെഴുതുകയാണ് നവീന്‍ ഭാസ്‌ക്കറിന്റെ കെട്ടുറുപ്പുള്ള തിരക്കഥ. മലയാളി പ്രേക്ഷകരധികം കണ്ടു ശീലിക്കാത്ത പ്രമേയത്തെ ഒരു ഫ്രണ്ട്ഷിപ്പ് സ്റ്റോറിയിലേയ്ക്ക് സമന്വയിക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനു കഴിഞ്ഞിട്ടുണ്ട്. പ്രണയത്തിലെ ബ്രേക്കപ്പുകള്‍പോലെ തീവ്രമാണ് 'ഫ്രണ്ടഷിപ്പ് ബ്രേക്കപ്പുകളെന്നും സിനിമ ഉറക്കെ വിളിച്ചുപറയുന്നു. സിനിമയിലുടെ കാതലായി തന്നെ എടുത്തുപറയാവുന്നതാണ് ജേക്ക്‌സ് ബിജോയിയുടെ സംഗീതം.

നിവിന്‍ പോളിയും അജു വര്‍ഗീസും സൈജു കുറുപ്പും സിജു വില്‍സനും ഗ്രേസ് ആന്റണിയും സാനിയ ഇയ്യപ്പനുമടങ്ങുന്ന വലിയ താരനിര തങ്ങളുടെ കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. പൂച്ച സുനിലെന്ന കഥാപാത്രമായി അജു വര്‍ഗീസിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. നൈസര്‍ഗികമായ അഭിനയപാടവുമായി ഗ്രേസ് ആന്റണിയും കൈയ്യടി നേടി. സൗഹൃദത്തിന്റെ നന്മയും ആഴവുമെല്ലാം സിനിമയെ ഒരു കോളേജ്കാലത്തെ ഓര്‍മ്മപ്പെടുത്തുമെങ്കിലും അന്നൊന്നും നമ്മള്‍ കാണാതെ പോയ സൂക്ഷ്മമായ പലതും സിനിമ നമ്മളില്‍ തിരിച്ചറിവുണ്ടാക്കുന്നു. എത്ര കൂട്ടുകാരുണ്ടായിട്ടും നമ്മളെയറിയുന്ന ഒരാള്‍ പോലും കൂടെയില്ലാതെ വരുന്ന അവസ്ഥകളെ നമ്മളില്‍ പലരും അഭിമുഖീകരിച്ചിട്ടുണ്ടാകും. അതുപോലെ തന്നെ അവളോ/ അവനോ ഉണ്ടായതുകൊണ്ടുമാത്രം നോവിന്റെ ഉപ്പുകടലുകള്‍ നീന്തിക്കടന്നവരും നമുക്കുചുറ്റുമുണ്ടാകാം. അതെല്ലാം സാറ്റര്‍ഡേ നൈറ്റിലും നമുക്ക് കാണാം.

പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ട കൂട്ടുകാരന്റെ വേദനയെ തന്റെ ദു:ഖമായ ഹൃദയത്തിലേറ്റിയ സ്റ്റാന്‍ലി പ്രേക്ഷകരുടെ കണ്ണില്‍ നോവായി നിറയും. മണലാരണ്യത്തിന്റെ തിളയ്ക്കുന്ന ചൂടിലും സ്‌നേഹത്തിന്റെ പച്ചത്തുരത്താകുന്ന പൂച്ച സുനില്‍ സിനിമ കണ്ടിറിങ്ങിയാലും മനസിലുടക്കി നില്‍ക്കും. പക്കാ കോമഡി ചിത്രമായി സിനിമാ കാണാനെത്തുന്നവര്‍ക്ക് വേറിട്ട അനുഭവമാണ് സാറ്റര്‍ഡേ നൈറ്റ് നല്‍കുന്നത്. കുഞ്ഞുകുഞ്ഞു സന്തോഷങ്ങളില്‍ സംതൃപ്തി കണ്ടെത്താനും പ്രത്യക്ഷത്തില്‍ ജീവിക്കാനും പഠിപ്പിക്കുന്ന 'മൈന്‍ഡ്ഫുള്‍നെസ്', മനസിനെ തകര്‍ന്നുകളഞ്ഞ വേദന പ്രായത്തെ മരവിച്ചു കളയിപ്പിക്കുന്ന എയ്ജ് റിഗ്രഷന്‍, ഒറ്റപ്പെടലിന്റെ ആഘാതത്തെ മറികടക്കാന്‍ കൂട്ടുപിടിക്കുന്ന ലഹരിയെന്ന നീരാളിപ്പിടുത്തം എന്നീ വിഷയങ്ങളെല്ലാം തന്നെ ചിത്രം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്.

സുജിത് സുധാകരനൊരുക്കിയ വസ്ത്രാലങ്കാരവും കഥാപാത്രങ്ങളെപ്പോലെ ശ്രദ്ധേയമായി. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് സിനിമയുടെ നിര്‍മ്മാണം. അസ്ലം പുരയിലാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജീവിതത്തിരക്കിനിടയില്‍ മാറ്റി വെച്ച ഒരു യാത്ര പോകാനിറങ്ങാന്‍ മനസുറപ്പിച്ചാകും ഓരോ പ്രേക്ഷകനും സിനിമ കണ്ടിറങ്ങുക.

Content Highlights: saturday night movie ,saturday night movie review , Rosshan Andrrews, Nivin Pauly,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented