തീയേറ്ററുകള്‍ ഇളക്കിമറിച്ച് രൗദ്രം രണം രുധിരം | RRR Review


By നന്ദു ശേഖര്‍

2 min read
Read later
Print
Share

മികച്ച വിഷ്വല്‍ എഫക്ടും സൗണ്ട് എഫക്ടും നല്ലൊരു തീയേറ്റര്‍ അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്.

RRR

ബാഹുബലിയ്ക്ക് ശേഷം സ്റ്റാര്‍ ഡയറക്ടര്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രമാണ് ആര്‍.ആര്‍.ആര്‍ (രൗദ്രം രണം രുധിരം). രാംചരണ്‍ തേജയും ജൂനിയറും എന്‍ടിആറും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മാണ ചെലവ് 450 കോടിയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. രാജമൗലിയില്‍ നിന്നും ഒരു മാസ്സ് മസാല സിനിമാ പ്രേക്ഷകന്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതു തന്നെയാണ് അദ്ദേഹം ആര്‍ആര്‍ആറിലൂടെ കാണികള്‍ക്ക് സമ്മാനിച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാം.

വമ്പന്‍ താരനിരയും ബ്രഹ്മാണ്ഡ മേയ്കിങും തെലുങ്ക് സിനിമകളുടെ സ്ഥിരം ചേരുവകളും കൂടിച്ചേരുമ്പോള്‍ ആരാധകര്‍ക്ക് തീയേറ്ററുകള്‍ ഉത്സവമാക്കാനുള്ളത് ഈ ചിത്രത്തിലുണ്ട്. മികച്ച വിഷ്വല്‍ എഫക്ടും സൗണ്ട് എഫക്ടും നല്ലൊരു തീയേറ്റര്‍ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

1920 കാലഘട്ടത്തിലാണ് ആര്‍ആര്‍ആറിന്റെ കഥ നടക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനികളായ അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നിവരെ കേന്ദ്രീകരിച്ചാണ് സാങ്കല്പികമായ കഥ മുന്നോട്ടുപോകുന്നത്. ബ്രിട്ടീഷ് ഇന്ത്യന്‍ പോലീസില്‍ ഉദ്യോഗസ്ഥനായ സീതാരാമ രാജുവും (രാംചരണ്‍) ഭീമും (ജൂനിയര്‍ എന്‍ടിആര്‍) ഡല്‍ഹിയില്‍വെച്ച് കണ്ടുമുട്ടി അടുത്ത സുഹൃത്തുക്കളാകുന്നു. എന്നാല്‍ അവര്‍ ഡല്‍ഹിയിലെത്തുന്നത് ചില ഉദ്ദേശലക്ഷ്യങ്ങളോടെയാണ്.

ഇരുവരുടെയും ലക്ഷ്യങ്ങളെന്താണെന്ന് പരസ്പരം മനസ്സിലാക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നത് അടിസ്ഥാനമാക്കി, ഉദ്വേഗജനകമായ കഥ പറച്ചിലിലൂടെയാണ് രാജമൗലി ആര്‍.ആര്‍.ആര്‍ എന്ന വിസ്മയം തീര്‍ത്തിരിക്കുന്നത്.

രാംചരണ്‍ തേജയും ജൂനിയര്‍ എന്‍ടിആറിനെയും കൂടാതെ ആലിയ ഭട്ടും അജയ് ദേവ്ഗണും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോളിവുഡ് താരങ്ങളായ അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലിവിയ മോറിസ് എന്നിവരെ കൂടാതെ തെന്നിന്ത്യന്‍ താരങ്ങളായ സമുദ്രക്കനി, രാഹുല്‍ രാമകൃഷ്ണന്‍, സ്പന്ദന്‍ ചതുര്‍വേദി, എന്നിവരും ചിത്രത്തിലുണ്ട്.

സീതാരാമ രാജു എന്ന കഥാപാത്രമായി ഗംഭീരപ്രകടനമാണണ് രാംചരണ്‍ കാഴ്ചവെച്ചത്. ജൂനിയര്‍ എന്‍ടിആറും മികച്ച അഭിനയമാണ് കാഴ്ചവെച്ചതെങ്കിലും പ്രകടനത്തില്‍ ഒരല്പം മുന്നില്‍ നിന്നത് രാംചരണാണ്. തങ്ങള്‍ക്ക് ലഭിച്ച ഓരോ രംഗവും മികച്ചതാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഫാന്റസി ചിത്രങ്ങളിലുളളതുപോലെയുളള അവിശ്വസിനീയമായ സംഘട്ടനരംഗങ്ങളാണ് രാജമൗലി ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. സാബു സിറിലൊരുക്കിയ മനോഹരമായ സെറ്റുകള്‍ 1920-കളിലെ ബ്രിട്ടീഷ് മാളികകളെയും ഉത്തരേന്ത്യന്‍ തെരുവുകളെയും അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

ഡിവിവി ധനയ്യയാണ് ബിഗ് ബജറ്റ് ചിത്രമായ ആര്‍ആര്‍ആര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെ.വി.വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് സംവിധായകനായ രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയത്. എം.എം.കീരവാണിയാണ് ആര്‍ആര്‍ആറിനുവേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കെ.കെ.സെന്തില്‍ കുമാര്‍ ക്യാമറ ചലിപ്പിച്ചപ്പോള്‍ ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് നിര്‍വ്വഹിച്ചത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്ത് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ത്രീ ഡി, ഐമാക്‌സ് ഫോര്‍മാറ്റിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ആദ്യദിനം തീയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ കുത്തൊഴുക്കാണ് കാണാനാകുന്നത്. എങ്ങും ഹൗസ്ഫുള്‍ ഷോകളുമായാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.

Content Highlights: rrr movie review,ramcharan theja, junior ntr, ss rajamouli

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kakkipada

1 min

സമകാലീനം, സംഭവബഹുലം; ത്രില്ലടിപ്പിച്ച് കാക്കിപ്പട | Kakkipada Review

Dec 30, 2022


Live Movie

2 min

വാര്‍ത്തകളുടെ കച്ചവടവത്ക്കരണത്തിനെതിരെ ഒരു സോഷ്യല്‍ ത്രില്ലര്‍ | Live Movie Review

May 26, 2023


Sulaikha Manzil

2 min

സുലൈഖ മന്‍സിലിലെ കല്യാണ വിശേഷങ്ങള്‍ | Sulaikha Manzil Review 

Apr 21, 2023

Most Commented