ലളിതം മനോഹരം; പുത്തം പുതു കാലെെ


അനസൂയ

സംവിധായകരായ സുധ കൊങ്കര, ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ് എന്നിവരാണ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയത്.

പുത്തം പുതു കാലെെ എന്ന ചലച്ചിത്ര സമാഹാരത്തിൽ നിന്നും

പ്രണയം, പ്രതീക്ഷ തുടങ്ങി മനുഷ്യബന്ധങ്ങളിലെ വിവിധ ഭാവങ്ങളെ ആധാരമാക്കി ഒരുക്കിയ ചിത്രമാണ് കോവിഡ് കാലത്ത് ആമസോൺ പ്രെെമിലൂടെ പുറത്തിറങ്ങിയ പുത്തം പുതു കാലെെ. അഞ്ച് സംവിധായകർ, അഞ്ച് കഥകൾ. കോവിഡ് കാലത്തെ കഥ പറഞ്ഞ്, കോവിഡ് കാലത്ത് തന്നെ പുറത്തിറങ്ങിയ ഈ ചലച്ചിത്ര സമാഹാരം വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

സംവിധായകരായ സുധ കൊങ്കര, ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ് എന്നിവരാണ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയത്. ഉർവശി, ജയറാം, കല്യാണി പ്രിയദർശൻ, കാളിദാസ് ജയറാം എന്നിവർ പ്രധാനവേഷത്തിലെത്തിയ ഇളമെെ ഇദോ ഇദോ എന്ന ചിത്രത്തിലൂടെയാണ് പുത്തം പുതു കാലെെ തുടങ്ങുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നടി ശ്രുതി രാമചന്ദ്രനും പരസ്യസംവിധായകൻ ഫ്രാൻസിസും ചേർന്നാണ്. വാർധക്യത്തിലേക്ക് കാലെടുത്തു വച്ചവരുടെ പ്രണയത്തെ അതിതീവ്രമായി ആവിഷ്കരിച്ചിരിക്കുകയാണ് ഇളമെെ ഇദോ ഇദോയിലൂടെ സുധ കൊങ്കര. രാജീവും ലക്ഷ്മിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. കഥയിലെ രാജീവും ലക്ഷ്മിയും ഭാര്യയും ഭർത്താവുമല്ല. ഒരായുസ്സു മുഴുവൻ കുടുംബത്തിനായി ഉഴിഞ്ഞുവച്ച ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ ജീവിത പങ്കാളികളെ നഷ്ടമായവർ. വളർന്ന് വലുതായ മക്കൾ കൂടും തുറന്ന് അവരവരുടെ ജീവിതത്തിലേക്ക് പോയതോടെ അനാഥരായവർ. ഈ മടുപ്പിക്കുന്ന ഒറ്റപ്പെടലിനിടെയാണ് രാജീവും ലക്ഷ്മിയും പരസ്പരം കണ്ടെത്തുന്നത്. ലക്ഷ്മിയുടെയും രാജീവിന്റെയും തീവ്ര പ്രണയത്തെ വേറിട്ട വഴിയിലൂടെ സംവിധായിക സുധ കൊങ്കര അവതരിപ്പിച്ചപ്പോൾ ഉർവ്വശി, ജയറാം എന്നിവരുടെ പ്രകടനം ചിത്രത്തിന് കൂടൂതൽ മികവേകി.

ഗൗതം വാസുദേവ മേനോൻ ഒരുക്കിയ 'അവളും നാനും' എന്ന ചിത്രമാണ് അടുത്തത്. എം.എസ് ഭാസ്കറും ഋതു വർമയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രേഷ്മ ഘലാട്ടയുടേതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും.

പിതാവിന്റെ നിർബന്ധപ്രകാരമാണ് ലോക്ഡൗണ്‍ കാലത്ത് മുത്തച്ഛന് കൂട്ടിരിക്കാൻ കണ്ണാ എന്ന് വിളിപ്പേരുള്ള അവളെത്തുന്നത്. ഇഷ്ടപുരുഷനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയ തന്റെ അമ്മയെ വർഷങ്ങൾക്ക് ശേഷവും സ്വീകരിക്കാത്ത മുത്തച്ഛനോട് അവൾക്ക് ദേഷ്യമാണ്. തന്റെ മുത്തച്ഛൻ ദുഷ്ടനാണെന്ന് മുൻധാരണയോടെയാണ് അവൾ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. എന്നാൽ മുത്തച്ഛനോടൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ അവളുടെ ചിന്തകൾ എല്ലാം മാറി മറിയുന്നു. തന്റെ അമ്മയോട് മുത്തച്ഛൻ കാണിക്കുന്ന അകൽച്ചയുടെ കാരണം അറിയുന്നതോടെ അവളുടെ കാഴ്ചപ്പാടുകൾ മാറുന്നു. എം.എസ് ഭാസ്കറന്റെ പ്രകടനമാണ് ചിത്രത്തിൽ എടുത്തു പറയേണ്ടത്. ഏറെ അഭിനയ സാധ്യതയുള്ള വെെകാരികമായുള്ള രം​ഗങ്ങളെ തികഞ്ഞ അച്ചടക്കത്തോടെയും കയ്യടക്കത്തോടെയുമാണ് അദ്ദേഹം കെെകാര്യം ചെയ്തിരിക്കുന്നത്.

ഹാസൻ സഹോദരിമാർ ഒന്നിച്ച കോഫി എനിവൺ ആണ് പുത്തം പുതു കാലെെയിലെ മൂന്നാമത്തെ ചിത്രം. സുഹാസിനി മണിരത്നം ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. സുഹാസിനി, അനു ഹാസൻ, ശ്രുതി ഹാസൻ, കാത്താടി രാമമൂർത്തി എന്നിവർക്കൊപ്പം സുഹാസിനിയുടെ മാതാവ് കോമളം ചാരുഹാസനും ചിത്രത്തിൽ വേഷമിട്ടരിക്കുന്നു.

മാസങ്ങളായി കോമയിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാനാണ് സരാസും സഹോദരി വല്ലിയും ലോക്ഡൗണിനിടെ നാട്ടിലേക്ക് വരുന്നു. ക്വാറന്റീന്‍ പൂർത്തിയാക്കിയ ശേഷം അവർ വീട്ടിലെത്തുമ്പോൾ കാണുന്നത് തികച്ചും അവിശ്വസനീയമായ കാഴ്ചയാണ്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റ കാതൽ. വ്യക്തി ബന്ധങ്ങളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും ഈ​ഗോയും വിട്ടുകൊടുക്കലും കീഴടങ്ങലുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. അനു ഹാസൻ നായികയായ ഇന്ദിര പുറത്തിറങ്ങി 25 വർഷങ്ങൾക്ക് ശേഷം സുഹാസിനി മറ്റൊരു സംവിധാന സംരഭവുമായി എത്തിയപ്പോൾ പ്രതീക്ഷകൾ വിഫലമായില്ല.

രാജീവ് മേനോൻ സംവിധാനം ചെയ്ത റീ യൂണിയനാണ് ഈ ചലച്ചിത്ര സമാഹാരത്തിലെ നാലാമത്തെ സിനിമ. ആൻഡ്രിയ ജെറമിയ, ലീല സാംസൺ, കർണാടക സം​ഗീതജ്ഞൻ ​ഗുരുചരൺ സി. എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ലോക്ഡൗൺ കാരണം ആകസ്മികമായി പഴയ സ്കൂൾ സുഹൃത്തുക്കളായ സാധനയും വിക്രമും കണ്ടുമുട്ടുന്നു. വിക്രമിന്റെ വീട്ടിൽ ചെലവഴിക്കാൻ സാധന നിർബന്ധിതയാകുന്നു. സാധന സുഹൃത്ത് മയക്കുമരുന്നിന് അടിമയാണ് വിക്രം ഡോക്ടറും. വൈകാരിക തകർച്ചയുടെ നിമിഷങ്ങളിൽ നിന്ന് സാധനയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വിക്രമും അമ്മ ഭെെരവിയും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

പുത്തം പുതു കാലെെയിലെ ഏറെ വ്യത്യസ്തമായ ചിത്രമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മിറാക്കിൾ. ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കുന്നമെന്ന് കരുതുന്ന ഒരു സിനിമാക്കാരനും ​ദരിദ്രൻമാരായ രണ്ടു കള്ളൻമാരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ഇവർ മൂവരിലും അന്ധവിശ്വാസത്തിന്റെ വിത്തുകൾ പാകുന്നത് ഇരുപത്തിനാല് മണിക്കൂറും ടെലിവിഷനിൽ മിറാക്കിളിനെക്കുറിച്ച് സംസാരിക്കുന്ന ബാബയാണ്. അത്ഭുതത്തിൽ വിശ്വസിച്ച് വേഗത്തിൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന മൂവരുടെയും രസകരമായ കഥയാണിത്. ബോബി സിൻഹ, വേട്ടെെ മുത്തുകുമാർ, ഇരുമ്പു തിരെെ ശരത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: Putham Pudhu Kaalai Tamil Anthology Review

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented