പ്രണയവും പകയും പ്രതികാരവും; വിസ്മയിപ്പിക്കുന്ന മണിരത്നം മാജിക് | PS2 Review


By നന്ദു ശേഖർ

3 min read
Read later
Print
Share

ആദ്യ പതിനഞ്ചു മിനിട്ടിൽ കാണിക്കുന്ന ഈ നഷ്ടപ്രണയം തന്നെയാണ് പിന്നീട് സിനിമയുടെ ക്ലെെമാക്സ് വരെയുള്ള രം​ഗങ്ങളിൽ ഓരോ കഥാപാത്രങ്ങളുടെ തീരുമാനങ്ങളെയും സ്വാധീനിക്കുന്നത്

പൊന്നിയിൻ സെൽവൻ 2-ലെ ഒരു രംഗം

അതി​ഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല പൊന്നിയിൻ സെൽവൻ എന്ന സിനിമാ അനുഭവത്തെ. മണിരത്നം എന്ന സംവിധായകന്റെ മാ​ഗ്നം ഓപസ് എന്ന് ഒറ്റ വാക്കിൽ പറയാവുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചോള രാജവംശത്തിന്റെ ചരിത്രത്തിലൂടെ കഥപറഞ്ഞുപോകുന്ന രണ്ട് ഭാ​ഗങ്ങളുള്ള ഒരു വലിയ നോവലിനെ അതിന്റെ തീക്ഷ്ണത ഒട്ടും ചോർന്നുപോകാതെ തന്നെ സിനിമയാക്കാൻ മണിരത്നത്തിനല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ എന്ന കാര്യത്തിൽ സംശയമാണ്. അത്രയ്ക്കും ​ഗംഭീരമായിരുന്നു പൊന്നിയിൻ സെൽവൻ എന്ന മണിരത്നം ചിത്രത്തിലെ ഓരോ ഫ്രെയിമുകളും ഓരോ രം​ഗങ്ങളും പ്രകടനങ്ങളും.

പൊന്നിയിൻ സെൽവൻ ആദ്യ ഭാ​ഗത്തിൽ കഥയെയും കഥാപാത്രങ്ങളെയും ഇതിവൃത്തവും സജ്ജീകരിച്ച ശേഷം നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുകയാണ് രണ്ടാം ഭാ​ഗത്തിൽ മണിരത്നം ചെയ്തിരിക്കുന്നത്. ചോളരാജവംശത്തിന്റെ അടുത്ത കിരീടാവകാശി ആദിത കരികാലനും അനാഥയായ നന്ദിനിയും തമ്മിലുള്ള പ്രണയം പൂവിടുന്നതും അത് നഷ്ടപ്പെടുമ്പോളുണ്ടാകുന്ന വേദനയും അധികം ഡയലോ​ഗുകളുടെ അകമ്പടിയില്ലാതെ സംവിധായകൻ നമുക്ക് കാട്ടിത്തരുന്ന ആമുഖത്തോടെയാണ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാ​ഗം ആരംഭിക്കുന്നത്.

ആദ്യ പതിനഞ്ചു മിനിട്ടിൽ കാണിക്കുന്ന ഈ നഷ്ടപ്രണയം തന്നെയാണ് പിന്നീട് സിനിമയുടെ ക്ലെെമാക്സ് വരെയുള്ള രം​ഗങ്ങളിൽ ഓരോ കഥാപാത്രങ്ങളുടെ തീരുമാനങ്ങളെയും സ്വാധീനിക്കുന്നത്. പ്രണയം പകയാകുന്നതും ആ പക പ്രതികാരത്തിലേക്ക് നയിക്കുന്നതും അതുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങൾ എത്രത്തോളമാണെന്നതുമെല്ലാം വളരെ മികച്ച രീതിയിൽ തന്നെ മണിരത്നം സ്ക്രീനിൽ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാ​ഗത്തിൽ കാർത്തി അവതരിപ്പിച്ച വന്ദിയതേവൻ എന്ന കഥാപാത്രമാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിൽ രണ്ടാം ഭാ​ഗത്തിലേക്ക് എത്തുമ്പോൾ നന്ദിനിയിലൂടെയാണ് സഞ്ചരിക്കുന്നത്.

ഒരു ഐശ്വര്യ റായ് ഷോ തന്നെയായിരുന്നു പൊന്നിയിൻ സെൽവൻ 2. നന്ദിനിയായി ഐശ്വര്യ റായ് എത്തുന്ന ഓരോ ​രം​ഗങ്ങളിലും ഉണ്ടാകുന്ന എനർജി തന്നെയാണ് അതിന് ഉദാഹരണം. വെെകാരിക രം​ഗങ്ങളിൽ ഉൾപ്പടെയുള്ള ​ഗംഭീരപ്രകടനം സിനിമയിലുടനീളം കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ടും പ്രേക്ഷകരും അഭിപ്രായങ്ങളും ഇത് വെളിവാക്കുന്നതാണ്.

പ്രകടനങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ വിക്രം എന്ന നടന്റെ കരിയറിലെ മികച്ച പെർഫോമൻസുകളിലൊന്നു തന്നെയാണ് ആദിത കരികാലൻ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചത്. കടമ്പൂർ കൊട്ടാരത്തിലെ ആ​ദിത കരികാലനും നന്ദിനിയും മുഖാമുഖം വരുന്ന രം​ഗം ചിത്രത്തിലെ തന്നെ ഏറ്റവും മികച്ച രം​ഗങ്ങളിലൊന്നാണ്. പ്രണയവും പകയും പ്രതികാരവുമെല്ലാം ഒത്തുചേരുന്ന അപൂർവ്വങ്ങളിൽ അപുർവമായ പ്രകടനം സമ്മാനക്കുന്ന ഒരു രം​ഗം. ഇരു അഭിനേതാക്കളുടെയും കരിയറിലെ തന്നെ മികച്ച അഭിനയമുഹൂർത്തങ്ങളിലൊന്നുതന്നെയാണ് ആ രം​ഗത്തിൽ പിറന്നത്.

അതുപോലെ തന്നെ പ്രണയരം​ഗങ്ങൾ എടുക്കുന്നതിൽ മാസ്റ്റർ തന്നെയാണ് താൻ എന്ന് മണിരത്നം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന രം​ഗമാണ് കുന്ദവായും വന്ദിയതേവനും വീണ്ടും കണ്ടുമുട്ടുന്ന രം​ഗം. എ.ആർ.റഹ്മാന്റെ പശ്ചാത്തല സം​ഗീതം കൂടിയാകുമ്പോൾ കണ്ടിരിക്കുന്നവർ ഒരിക്കലും മറക്കാത്ത പ്രണയരം​ഗമായി അത് മാറുന്നുണ്ട്.

ടെെറ്റിൽ കഥാപാത്രമായ പൊന്നിയിൻ സെൽവനെ അവതരിപ്പിക്കുന്ന ജയം രവി, കുന്ദവായ് ആയി എത്തുന്ന തൃഷ, വന്ദിയതേവനായി എത്തുന്ന കാർത്തിയുടെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്. ആള്‍വാർകടിയൻ നമ്പിയായി എത്തുന്ന ജയറാമും കാർത്തിയുമായി ഉള്ള കോന്പിനേഷൻ രം​ഗങ്ങൾ മികച്ച നർമ്മ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്. ഇവരെ പ്രകാശ് രാജ്, ശരത്ത് കുമാർ, പാർഥിപൻ, നാസർ, വിക്രം പ്രഭു, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി, ശോഭീത ദുലിപാലാ തുടങ്ങിയവരും തങ്ങൾക്ക് ലഭിച്ച വേഷം ​ഗംഭീരമാക്കി. ആദ്യ ഭാഗത്ത് കാർത്തിയാണങ്കിൽ രണ്ടാം ഭാഗത്ത് ഐശ്വര്യ റായിക്കാണ് പ്രകടനത്തിനു കൂടുതൽ സാധ്യതയുണ്ടായിരുന്നത്. മറ്റു താരങ്ങൾക്ക് സ്ക്രീൻ സ്പേസ് കുറവാണെങ്കിലും പ്രകടനങ്ങൾ കൊണ്ട് മികച്ചു നിൽക്കുന്നുണ്ട്.

മികച്ച സംവിധാനത്തിന്റെയും രവി വർമ്മന്റെ ക്യാമറയുടെയും കൂടെ എ.ആർ റഹ്മാൻ എന്ന ഇതിഹാസത്തിന്റെ പശ്ചാത്തലസം​ഗീതവും കൂടി ചേരുന്നതോടെ പ്രേക്ഷകർക്ക് വേറെ ലെവൽ തീയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്നുണ്ട് പൊന്നിയിൻ സെൽവൻ.മൂന്ന് മണിക്കൂറോളം ദെെർഖ്യമുള്ള ചിത്രത്തിൽ ഒരിക്കലും ലാ​ഗ് അനുഭവപ്പെടില്ല. മികച്ച ആദ്യ പകുതിയും അതിനേക്കാൾ ഗംഭീരമായ രണ്ടാം പകുതിയും പ്രേക്ഷകനെ ചോളസാമ്രാജ്യത്തിൽ പിടിച്ചിരുത്തുകയാണ് മണിരത്നം എന്ന മാസ്റ്റർ ഡയറക്ടർ ചെയ്യുന്നത്.

തമിഴിലെ തന്നെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നാണ് കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ. അതിനോട് പൂർണമായും നീതി പുലർത്തിക്കൊണ്ട് തന്നെയാണ് മണിരത്നം അത് സിനിമയാക്കിയിരിക്കുന്നതെന്ന് നിസ്സംശയം പറയാം. സ്ഥിരം കച്ചവടസിനിമകളിലെ മാസ്സ് രം​ഗങ്ങൾ കുത്തിനിറച്ച് കെെയടി വാങ്ങാനുള്ള യാതൊരു ശ്രമവും ചിത്രത്തിൽ ഒരു ഭാ​ഗത്തും സംവിധായകൻ നടത്തിയിട്ടില്ല. യുദ്ധരം​ഗങ്ങളിലുൾപ്പടെ അമാനുഷികമായി ഒന്നും സ്ക്രീനിൽ നമുക്ക് കാണാൻ കഴിയില്ല. തീർച്ചായായും തീയേറ്ററിൽ തന്നെ കണ്ട് അനുഭവിച്ച് അറിയേണ്ട ഒരു മാ​ഗ്നം ഓപസ് തന്നെയാണ് പൊന്നിയിൻ സെൽവൻ 2.

Content Highlights: ponniyin selvan part 2 ps2 movie malayalam review

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thrishanku

2 min

പ്രണയം, സംഘര്‍ഷം, ലഹരി; 'ത്രിശങ്കു'വിലാകുന്ന യുവതലമുറ | Thrishanku Movie Review

May 26, 2023


Live Movie

2 min

വാര്‍ത്തകളുടെ കച്ചവടവത്ക്കരണത്തിനെതിരെ ഒരു സോഷ്യല്‍ ത്രില്ലര്‍ | Live Movie Review

May 26, 2023


ചിത്രത്തിന്റെ പോസ്റ്റർ
REVIEW

2 min

അവ​ഗണനയ്ക്കും അടിച്ചമർത്തലുകൾക്കും എതിരെ 'ജാക്സൺ ബസാർ യൂത്തി'ന്റെ ബാൻഡ് മേളം | Movie Review

May 19, 2023

Most Commented