ആസ്വദിക്കും..... നിങ്ങൾ ഈ സുഗന്ധം | Perfume Review


പെർഫ്യൂം എന്ന ചിത്രത്തിൽ കനിഹ

കോവിഡിന് മുമ്പ് ചിത്രീകരിച്ച് ഒട്ടേറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രമാണ് പെർഫ്യൂം.ടിനി ടോമും കനിഹയുമാണ് മുഖ്യവേഷങ്ങളിൽ. അച്ഛനമ്മമാരെ ധിക്കരിച്ച് വിവാഹിതരായ വ്യത്യസ്ത മതക്കാരായ അഭിരാമി - ലിയോ ദമ്പതികളുടെ കഥയാണ് പെർഫ്യൂം പറയുന്നത്. കുഞ്ഞു കുഞ്ഞു പ്രശ്‌നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും നിറഞ്ഞ അവരുടെ വിവാഹ ജീവിതം. ഒപ്പം അഞ്ചു വയസ്സുള്ള അവരുടെ മകളും. അവരുടെ ഇടയിലേക്ക് മൂന്നാമതൊരാളായി മാധവദാസ് കടന്നു വരുന്നതോടെയാണ് കഥപുരോഗമിക്കുന്നത്.

സിനിമയുടെ ഏറ്റവും മികച്ച ഘടകം ഇതിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. പ്രകടനത്തിൽ കനിഹയുടെ കാര്യമെടുത്താൽ ഏറ്റവും ശ്രദ്ധേയമായ വേഷം എന്ന് തന്നെ പറയാം.‌ നായികാ പ്രാധാന്യമുള്ള വിഷയമാണെങ്കിലും ഒട്ടും കുറയാത്ത സ്‌ക്രീൻ സ്‌പേസ് ടിനിടോമിനും ഉണ്ട്. ടിനി ടോമിന്റെയും കനിഹയുടെയും അഭിനയജീവിതത്തിലെ ഏറ്റവും നല്ല വേഷങ്ങൾ എന്ന് വേണം ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ കരുതാൻ.ഒട്ടും ബോറടിപ്പിക്കാതെ പ്രേക്ഷകരെ എൻഗേജ് ( Engage) ചെയ്യുന്ന ഒന്നാം പകുതി. ഒന്നാം പകുതിയുടെ അവസാനം ഉണ്ടാകുന്ന ഒരു ഒരു പ്രശ്‌നം. അതോടെ സിനിമയുടെ രണ്ടാം പകുതിയുടെ താളഗതി മാറുന്നു. പതിഞ്ഞ താളത്തിലുള്ള കഥപറച്ചിൽ ആണെങ്കിലും എല്ലാവർക്കും അറിയാവുന്ന ഒരു കഥയെ ഇത്ര എൻഗേജിംഗ് ആക്കുന്ന ഒരു സിനിമയാക്കി മാറ്റിയത് ഇതിന്റെ തിരക്കഥയാണെന്ന് പറയാം. ഇടയ്ക്കിടയ്ക്ക് പത്മരാജന്റെയും എ.കെ ലോഹിതദാസിന്റെയും തിരക്കഥകൾ അനുസ്മരിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളും സംഭാഷണം ശകലങ്ങളും ഈ ചിത്രത്തിനുണ്ട്. എന്നിരുന്നാലും കഥപറച്ചിലിലെ ചില താളപ്പിഴകളും അഭിരാമി എന്ന കഥാപാത്രത്തെ വേണ്ട രീതിയിൽ ഡിഫൈൻ ചെയ്യാൻ കഴിയാത്തതും ചിത്രത്തിന് വിനയാകുന്നുമുണ്ട്.

പലയിടത്തും ആശയക്കുഴപ്പത്തിലാകുന്ന ഒരു നായികയെ നമുക്ക് കാണാം. അമിത നാടകീയ മുഹൂർത്തങ്ങൾ ആയി തോന്നിയ ചില രം​ഗങ്ങളെ വളരെ തന്മയത്വത്തോടെ പ്രേക്ഷകനുമായി കണക്ട് ചെയ്യാൻ സഹായിച്ചതിൽ സിനിമോട്ടോഗ്രഫി, എഡിറ്റിംഗ് എന്നീ സാങ്കേതിക വശങ്ങളും അഭിനന്ദനമർഹിക്കുന്നു..

ഈ ചിത്രത്തിലെ കെഎസ് ചിത്രയും സുനിൽകുമാറും ചേർന്ന് ആലപിച്ച നീലവാനം താലമേന്തി എന്ന ഗാനവും ശ്രീകുമാരൻ തമ്പി രചിച്ച് മധുശ്രീ നാരായണൻ ആലപിച്ച ശരിയേത് തെറ്റേത് എന്ന ഗാനവും മലയാള ചലച്ചിത്ര ഗാനശാഖയുടെ സുവർണ്ണ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നു. തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകൻ തുടങ്ങി സിനിമയിലെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പിയുടെ സാന്നിധ്യം ഒരു ഗാനത്തിലൂടെ ആണെങ്കിലും മൊത്തംസിനിമയെ ഒരുപടി മുകളിലേക്ക് ഉയർത്തുന്നുണ്ട്.

അസ്വാരസ്യങ്ങളും, പിണക്കങ്ങളും ഇണക്കങ്ങളും പലപ്പോഴും പലരുടെയും ജീവിതത്തിൽ ഉണ്ടാവാറുണ്ട്. എന്നാൽ അത് മുതലാക്കി ചൂഷണം ചെയ്യുന്ന മൂന്നാമതൊരു വ്യക്തി പലപ്പോഴും ഉണ്ടാകാറുണ്ട്. സോഷ്യൽ മീഡിയയുടെ അതിപ്രസരത്തോടെ ഇത്തരം സംഭവങ്ങൾക്ക് സാധ്യത ഏറെയാണ്. ഇങ്ങനെ നോക്കിയാൽ തീർച്ചയായും പുതിയ തലമുറയ്ക്ക് ഈ സിനിമ നൽകുന്നത് ഒരു നല്ല സന്ദേശമാണ്.

Content Highlights: perfume movie review, kaniha and tiny tom malayalam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented