വെറും 'പക'യല്ല ആനപ്പക; ചോരപ്പുഴയൊഴുക്കി പക| Paka Review


സരിന്‍.എസ്.രാജന്‍

ആളുകളുടെ ചോര വേണം പുഴയ്ക്ക് ദാഹം മാറ്റാന്‍ വേണ്ടതെന്ന് കേട്ടു പഠിച്ച തലമുറ അതേ പാഠം ചൊല്ലി പഠിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് കഥയ്ക്ക് ആധാരം.

Photo-facebook.com/pakathefilm

'പക' ഒരു തീക്കനലാണ്. ചൂട് കൂടുന്തോറും അതിന്റെ കാഠിന്യവും കൂടും. അത് കുടുംബങ്ങള്‍ തമ്മിലുള്ളതാകുമ്പോള്‍ ഇരട്ടിക്കും. നിതിന്‍ ലൂക്കോസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന 'പക-റിവര്‍ ഓഫ് ബ്ലഡ്' അത്തരമൊരു പകയുടെ നേര്‍ക്കാഴ്ചയാണ്. ആനപ്പകയെന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. 1940-കളില്‍ മധ്യ കേരളത്തില്‍ നിന്നും വയനാടിന്റെ വന്യതയിലേക്ക് കുടിയേറിയ കുടുംബങ്ങള്‍ തമ്മിലുള്ള കടുത്ത പകയ്ക്ക് അടുത്ത തലമുറയും ഇരയാവുന്നതാണ് പശ്ചാത്തലം. അനുരാഗ് കശ്യപ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നുവെന്ന് പ്രത്യേകത കൂടി സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിനുണ്ട്.

ചോരപ്പുഴയൊഴുകുമെന്ന ചൊല്ലിനെ അക്ഷരംപ്രതി സ്‌ക്രീനില്‍ പകര്‍ത്തിയിരിക്കുകയാണ് പക. പകയുടെ ചൂടില്‍ വെന്തു വെണ്ണീറായവര്‍ പുഴയുടെ അടിത്തട്ടില്‍ വിശ്രമം കൊള്ളുന്നു. അടിത്തട്ടില്‍ നിന്നും മയക്കമുണര്‍ത്തി കൊണ്ടു വരുന്നവര്‍ പോലും അവരറിയാതെ ഒരര്‍ത്ഥത്തില്‍ പകയുടെ മറ്റൊരു പ്രതീകമാവുന്നു. പുഴയ്ക്ക് ദാഹമേറുന്നതിനുസരിച്ച് വെള്ളം ഉയരുമത്രേ. ആളുകളുടെ ചോര വേണം പുഴയ്ക്ക് ദാഹം മാറ്റാന്‍ വേണ്ടതെന്ന് കേട്ടു പഠിച്ച തലമുറ അതേ പാഠം ചൊല്ലി പഠിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് കഥയ്ക്ക് ആധാരം.

ജോണിച്ചന്‍, കൊച്ചേപ്പ്, പാച്ചി എന്നീ കേന്ദ്രകഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പക സാധാരണക്കാരില്‍ സാധാരണക്കാരനായ ജോണിച്ചനിലും മറ്റുള്ളവരിലും വരുത്തുന്ന മാറ്റങ്ങളാണ് കഥാപശ്ചാത്തലം. പകയുടെ കനല്‍ എരിഞ്ഞടങ്ങി, പുതിയൊരു ജീവിതം പ്രതീക്ഷിക്കുന്ന കൊച്ചേപ്പിനും കാലം കരുതി വെച്ചത് മറ്റൊന്ന്. പകയുടെ വേറിട്ട തലങ്ങളെ മനുഷ്യ മനസ്സില്‍ നിന്നുകൊണ്ടു പരമാവധി ഉയര്‍ത്തിക്കാട്ടുവാന്‍ രചയിതാവ് കൂടിയായ നിതിന് സാധിച്ചുവെന്ന നിസംശയം പറയാം. പുതുമുഖ സംവിധായന്റെ ചിത്രമെന്ന തോന്നല്‍ ഒട്ടും ഉളവാക്കിയില്ലെന്ന് വിശേഷണം കുറഞ്ഞു പോകും.

പക പശ്ചാത്തലമാക്കിയ ചിത്രമായിരുന്നിട്ടു കൂടിയും പ്രധാന കഥാപാത്രങ്ങള്‍ ആദ്യാവസാനം വരെ ശബ്ദത്തിലൂടെയാണ് സാന്നിധ്യം അറിയിക്കുന്നത്. സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ പശ്ചാത്തലസംഗീതം ആസ്വാദനത്തിന് മാറ്റ് കൂട്ടുന്നു. ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രം ആവശ്യപ്പെട്ടത്, ഒരു പക്ഷേ അളവില്‍ കൂടുതല്‍ നല്‍കാന്‍ ഛായാഗ്രഹകനായ ശ്രീകാന്ത് കാബോത്തിന് സാധിച്ചു. ഒരിടവേളയ്ക്ക് ശേഷം ബിപിന്‍ ബേസില്‍ പൗലോസ് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് പക. കൊച്ചേപ്പ് ആയി എത്തിയ ജോസ് കിഴക്കന്റെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. വിനിത കോശി, നിധിന്‍ ജോര്‍ജ്ജ്, അതുല്‍ ജോണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

പകയുടെ ചൂട് ആളുകള്‍ സ്വയം മെല്ലെ എരിഞ്ഞില്ലിതാനവാനെ ഉപകരിക്കൂ. ഒരാളില്‍ തുടങ്ങി മറ്റൊരാളില്‍ അവസാനിക്കാത്ത തുടര്‍ ചങ്ങല അത് സൃഷ്ടിക്കുമെന്നും ചിത്രം പറഞ്ഞു വെയ്ക്കുന്നുണ്ട്. പകയുടെ ചരിത്രവും അങ്ങനെയാണ്, എരിഞ്ഞില്ലാതാവുന്നതിനൊപ്പം അത് നമ്മിലുള്ളതൊക്കെയും കൈകലാക്കും. പക സ്വന്തമായിരുന്നതൊക്കെയും തട്ടിപ്പറിച്ചെടുക്കുമ്പോള്‍ നഷ്ടപ്പെട്ടതൊക്കെ തേടി പുഴയില്‍ ഇറങ്ങാതിരിക്കാന്‍ സാധിക്കില്ല. പകയുടെ പുഴ ഇന്നും ദാഹിക്കുകയാണ്. ഇനിയും ശവങ്ങള്‍ പൊങ്ങുമെന്നുറപ്പോടെ.

Content Highlights: paka-river of blood malayalam movie review, anuragh kashyap, nithin lukose

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented