അതിജീവനത്തിനായുള്ള പോരാട്ടം, നിവിന്‍ പോളി നയിക്കുന്ന പടവെട്ട്‌ | Padavettu Review


അജ്മല്‍ എന്‍.എസ്

കുടുംബപ്രേക്ഷകരുടെയും യുവതലമുറയുടെയും ഇഷ്ടതാരമായ നിവിന്‍ പോളി വളരെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതായിരുന്നു പടവെട്ടിനായി കാത്തിരിക്കാന്‍ സിനിമാപ്രേമികളെ പ്രേരിപ്പിച്ചത്.

Padavettu Movie Poster

സ്വന്തം ജീവിതത്തിന്റെ സ്വൈര്യം കെടുത്താനായി ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന എന്തിനെയും നമ്മള്‍ പ്രതിരോധിക്കും, അതിപ്പോള്‍ വിള നശിപ്പിക്കാന്‍ വരുന്ന കാട്ടുജീവികളായാലും ലാഭം മുന്നില്‍ക്കണ്ടുവരുന്ന ദുരാഗ്രഹികളായ മനുഷ്യനായാലും. ഇത്തരത്തില്‍ ഒരുപാട് ജീവിതങ്ങളെ തീരാദുരിതത്തിലാക്കിക്കൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് നിവിന്‍ പോളി നായകനായെത്തുന്ന പടവെട്ട്.

കുടുംബപ്രേക്ഷകരുടെയും യുവതലമുറയുടെയും ഇഷ്ടതാരമായ നിവിന്‍ പോളി വളരെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതായിരുന്നു പടവെട്ടിനായി കാത്തിരിക്കാന്‍ സിനിമാപ്രേമികളെ പ്രേരിപ്പിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറുമെല്ലാം പ്രതീക്ഷ പതിന്മടങ്ങാക്കി. കാലിക പ്രസക്തിയുള്ള ചിത്രങ്ങള്‍ക്ക് എപ്പോഴും മലയാളം സിനിമയില്‍ പ്രാധാന്യം ലഭിക്കാറുണ്ട്. അത്തരത്തില്‍ ജനങ്ങളോട് പറയേണ്ട, പരസ്പരം ചര്‍ച്ച ചെയ്യേണ്ട വിഷയം കൈകാര്യം ചെയ്യുകയാണ് പടവെട്ട് എന്ന ചിത്രം.





നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കോറോത്ത് രവി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി പടവെട്ടില്‍ എത്തുന്നത്. അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലനാണ് നായിക. ജീവിതത്തില്‍ വിജയപാതയില്‍ മുന്നേറിക്കൊണ്ടിരിക്കെ രവിക്ക് അപ്രതീക്ഷിതമായി തിരിച്ചടി നേരിടേണ്ടി വരുന്നു. തനിക്കേറ്റ ആഘാതത്തില്‍ നിന്ന തിരിച്ചുവരാന്‍ ശ്രമിക്കുകപോലും ചെയ്യാതെ രവി തോല്‍വി സമ്മതിക്കുകയാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ പരിഹാസ്യനായി മാറുന്ന രവിയുടെ ജീവിതം കൂടുതല്‍ ഇരുട്ടിലേയ്ക്ക് തന്നെ നീങ്ങുന്നു. എന്നാല്‍ കഥ മുന്നേറുന്നതോടെ രവിയുടെ പ്രശ്‌നങ്ങള്‍ ഒരു നാടിന്റെ കൂടി പ്രശ്‌നമായി മാറുന്നതും തുടര്‍ന്നുണ്ടാകുന്ന പുരോഗതിയുമാണ് ചിത്രത്തിന്റെ കാതല്‍.

കൃത്യമായ രാഷ്ട്രീയം പറഞ്ഞുവയ്ക്കാന്‍ പടവെട്ടിനാകുന്നുണ്ട്. പ്രകൃതി ചൂഷണം ഒരു മഹാവിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പടവെട്ടിന്റെ പ്രമേയം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. കര്‍ഷകരുടെ ജീവിത്തില്‍ രാഷ്ടീയ പാര്‍ട്ടികള്‍ ചെലുത്തുന്ന സ്വാധീനവും അവര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

ശരീരഭാഷകൊണ്ടും പ്രകടനം കൊണ്ടും നിവിന്‍ പോളി രവിയെ മികച്ചതാക്കി. പ്രധാന കഥാപാത്രങ്ങളില്‍ തുടങ്ങി കുറച്ച് നേരം മാത്രം സ്‌ക്രീനിലെത്തുന്ന അഭിനേതാക്കള്‍ പോലും ചിത്രത്തില്‍ കൈയടി നേടുന്നുണ്ട്. ജനസേവ പാര്‍ട്ടിയുടെ നേതാവായ കുയ്യാലിയായി ചിത്രത്തിലെത്തുന്ന ഷമ്മി തിലകന്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്. സമീപഭാവിയിലിറങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ ഗംഭീരപ്രകടനം കാഴ്ചവെച്ച ഷമ്മി തിലകന്‍ ഓരോ ചിത്രം കഴിയുന്തോറും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. സുധീഷ്, ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, ഇന്ദ്രന്‍സ് എന്നിവരും തങ്ങളുടെ കഥാപാത്രത്തെ ഭദ്രമാക്കി. നമ്മെ വിട്ടുപിരിഞ്ഞ കൈനകിരി തങ്കരാജ്, അനില്‍ നെടുമങ്ങാട് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

കഥയ്ക്കനുയോജ്യമായ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. മേക്കിങാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സാഹചര്യത്തിന് അനുയോജ്യമായ തമാശകളും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. എടുത്തുപറയേണ്ട മറ്റൊന്ന് ചിത്രത്തിലെ ഗംഭീരമായ സംഘട്ടന രംഗങ്ങളാണ്. പാട്ടുകളും മികവ് പുലര്‍ത്തി. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലിയാണ്.

വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമാണിത്.

Content Highlights: padavettu nivin pauli movie review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented