ഇതുവരെ കാണാത്ത ചാക്കോച്ചൻ, സ്റ്റൈലിഷ് അരവിന്ദ് സ്വാമി; ത്രില്ലടിപ്പിച്ച് ഒറ്റ് | Ottu Review


ട്വിസ്റ്റുകൾ നിറഞ്ഞ ഒറ്റ് മലയാളത്തിലെ ലക്ഷണമൊത്ത ഒരു ഗ്യാങ്ങ്സ്റ്റർ മൂവി തന്നെയാണ്.

ഒറ്റ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/KunchackoBoban/photos

ഒരു കാലത്ത് പ്രേക്ഷകരരുടെ ഹരമായിരുന്ന റൊമാന്റിക് നായകന്മാരായ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒത്തുചേർന്ന് ഒരു മുഴുനീള മാസ് ത്രില്ലർ ചെയ്താലോ? അതിനുള്ള ഉത്തരമാണ് ഒറ്റ് എന്ന ചിത്രം. നിങ്ങൾ ഇത് വരെ കാണാത്ത ചാക്കോച്ചനെ നിങ്ങൾക്ക് ഇതിൽ കാണാം. അരവിന്ദ് സ്വാമിയുടെ ഞെട്ടിക്കുന്ന പ്രകടനവും നിങ്ങൾക്ക് കാണാം.

ട്വിസ്റ്റുകൾ നിറഞ്ഞ ഒറ്റ് മലയാളത്തിലെ ലക്ഷണമൊത്ത ഒരു ഗ്യാങ്ങ്സ്റ്റർ മൂവി തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ആക്ഷനും സംഗീതവും എല്ലാം മികച്ച നിലവാരം പുലർത്തുന്നുണ്ട്. ശരിക്കും ഒരു ഹോളിവുഡ് ത്രില്ലർ കണ്ട പ്രതീതിയാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകനുണ്ടാകുന്നത്. അത്രയും മികച്ചതാണ് ചിത്രത്തിന്റെ മേക്കിംഗ്.

പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടാണ് രണ്ടാംപകുതിയിൽ ചിത്രം മുന്നോട്ട് പോകുന്നത്. ജാക്കി ഷ്റോഫും വളരെ സ്റ്റൈലിഷായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. തീവണ്ടി എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം സംവിധായകൻ ഫെല്ലിനി ശരിക്കും വ്യത്യസ്തമായിട്ടാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ഫൈറ്റ് സീനുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ആദ്യമായിട്ടാണ് ചാക്കോച്ചൻ ഇതു പോലെ മിന്നുന്ന ആക്ഷൻ രം​ഗങ്ങൾ അവതരിപ്പിക്കുന്നത്. ഉറുമി, ഇന്ത്യൻ റുപ്പി, സപ്തമശ്രീ തസ്ക്കര, ഗ്രേറ്റ് ഫാദർ, തീവണ്ടി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ആഗസ്റ്റ് സിനിമയാണ് ഒറ്റ് നിർമ്മിച്ചിരിക്കുന്നത്.

ഒരു മാസ് ത്രില്ലർ ചിത്രം കാണാൻ ആഗ്രഹിച്ചു പോകുന്ന പ്രേക്ഷകനെ ശരിക്കും തൃപ്തിപ്പെടുത്തുന്നുണ്ട് ഒറ്റ്.

Content Highlights: ottu movie review, kunchacko boban, arvind swami, tp fellini


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented