ഒന്നാന്തരം നാടൻ തല്ല്; അടിച്ചുകസറി അമ്മിണിപ്പിള്ളയും പിള്ളേരും | Oru Thekkan Thallu Case Review


അഞ്ചുതെങ്ങ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ നടക്കുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ എടുത്തു പറയേണ്ടതാണ്.  

ഒരു തെക്കൻ തല്ല് കേസിൽ ബിജു മേനോൻ | ഫോട്ടോ: www.facebook.com/IamBijuMenon/photos

ഓണചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. നവാഗതനായ ശ്രീജിത്.എൻ സംവിധാനം ചെയ്ത ചിത്രം ജി.ആർ. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയിട്ടുള്ളതാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ആദ്യ റിപ്പോർട്ടുകൾ വരുന്നത്.

എൺപതുകളുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ കേന്ദ്ര കഥാപാത്രമായ അമ്മിണിപ്പിള്ളയെ വളരെ രസകരമായിട്ടാണ് ബിജു മേനോൻ അവതരിപ്പിച്ചിരിക്കുന്നത്. ഹാസ്യവും ആക്ഷനും ഇടകലർത്തിയ ഒരു മുഴുനീള എന്റർടെയ്നറാണ് ഒരു തെക്കൻ തല്ലു കേസ്. റോഷൻമാത്യു അവതരിപ്പിക്കുന്ന പൊടിയൻ എന്ന കഥാപാത്രവും അമ്മിണിപ്പിള്ളയും തമ്മിൽ ഉണ്ടാകുന്ന ഒരു പ്രശ്നവും അതിനെ തുടർന്നുള്ള സംഘട്ടനങ്ങളുമാണ് കഥയുടെ പ്രമേയം.

അഞ്ചുതെങ്ങ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ നടക്കുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ എടുത്തു പറയേണ്ടതാണ്. തെക്കൻ സ്ലാങ്ങിലുള്ള രസകരമായ സംഭാഷണങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. അത്യന്തം വൈകാരികമായ മുഹൂർത്തങ്ങളും ചിത്രത്തെ ഗംഭീരമാക്കുന്നു. ഒരിടവേളക്ക് ശേഷം പത്മപ്രിയ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. റോഷൻ മാത്യുവിന്റെ ജോഡിയായി നിമിഷ സജയനും ചിത്രത്തിൽ തിളങ്ങിയിട്ടുണ്ട്.

ഇ ഫോർ എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ മുകേഷ് .ആർ . മേത്തയും സി.വി. സാരഥിയും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ. സുനിലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം ഒരു നല്ല എന്റർടെയ്നർ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ചിത്രം.

Content Highlights: oru thekkan thallu case movie review, biju menon, roshan mathew, nimisha sajayan, padmapriya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented